വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം; 11 പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം. ശനിയാഴ്ച ദേര ഇസ്മായിൽ ഖാനിൽ ചാവേറാക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. പൊലീസ് ചെക്ക്പോയ്ൻ്റിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ ഏറ്റെടുത്തതായി റിപ്പോർട്ടിലുണ്ട്. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി രക്ഷാദൗത്യം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിവരികയാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ ഉൾപ്പെടുന്ന ജില്ലയാണ് […]
Read more

