പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെക്കണം; കെ.കെ രമ
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെ കെ രമ. സിപിഎം അണികൾ തന്നെയാണ് പാർട്ടിയെ പരാജയപ്പെടുത്തിയതെന്നും അവർ പറഞ്ഞു. മാത്രമല്ല, ധർമ്മടം മണ്ഡലം പോലുള്ള സ്ഥലങ്ങളടക്കം പിറകോട്ടുപോയതിന്റെ പ്രധാന കാരണം ഭരണവിരുദ്ധ വികാരവും നേതൃത്വത്തോടുള്ള എതിർപ്പുമാണെന്നും കെ.കെ രമ കൂട്ടിച്ചേർത്തു. ‘ സിപി എമ്മിന്റെ ശക്തികേന്ദ്രങ്ങളായ കയ്യൂരും കരിവെള്ളൂരും ഉൾപ്പെടെയുള്ള ഗ്രാമങ്ങൾ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്തു. അത്രയേറെ ഭരണവിരുദ്ധതയും നേതാക്കളോടുള്ള എതിർപ്പും അവിടങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്. […]
Read more

