രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ആക്രമിക്കാൻ പദ്ധതിയിട്ടു; പാക് ബന്ധമുള്ള ഒൻപത് പേർ പിടിയിൽ
ന്യൂഡൽഹി: ആണവകേന്ദ്രങ്ങളിലടക്കം രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ആക്രമിക്കാൻ പദ്ധതിയിട്ട പാക് ബന്ധമുള്ള ഒൻപത് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായും ബന്ധമുള്ള ഒൻപത് പേരെയാണ് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വലിയ തോതിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഡൽഹി, മുംബൈ, പഞ്ചാബ് സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവരാണ് പിടിയിലായതെന്ന് ഡൽഹി പോലീസ് പറഞ്ഞു. അതേസമയം, പിടിയിലായവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ തന്ത്രപ്രധാന […]
Read more

