Tag: PV Anwar

ബേപ്പൂർ തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; UDF വോട്ട് ചോര്‍ച്ചയില്‍ കണക്ക് നിരത്തി പി വി അന്‍വര്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരിലെ തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. അന്‍വര്‍ ബേപ്പൂരിലെ ഫിറ്റ് സ്ഥാനാര്‍ത്ഥിയാണെന്നും യുഡിഎഫ് വിജയത്തിന് പ്രവര്‍ത്തകരുടെ അധ്വാനം പോലെ തന്നെ അന്‍വറും കൂടി പ്രയത്നിച്ചിട്ടുണ്ടെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ബേപ്പൂരിലേക്ക് അന്‍വറിനെ ക്ഷണിച്ചത് താനും ജയന്തും എന്‍ വിജയകൃഷ്ണനും ചേര്‍ന്നാണെന്നും കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. അതേസമയം, ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് വോട്ട് ചോർച്ച ആരോപണത്തിൽ പിടിമുറുക്കുകയാണ് അൻവർ. ഏഴ് ഡിവിഷനുകളിലെ വോട്ട് കണക്കുകള്‍ […]
Read more

പി വി അൻവർ പാണക്കാട്ടെത്തി സാദിഖ് അലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം: ബേപ്പൂരിലെ തോൽവിക്ക് പിന്നാലെ പി വി അൻവർ പാണക്കാട് എത്തി. സാദിഖ് അലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച്ച നടത്തി. ബേപ്പൂരിൽ ലീഗ് കാലുവാരിയെന്നത് വ്യാജ വാർത്തയെന്ന് വ്യക്തമാക്കിയ അൻവർ ലീഗ് തനിക്കൊപ്പം ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ് ചെയ്തതെന്നും കൂട്ടിച്ചേർത്തു. രാമനാട്ടുകരയിലും ഫറോക്കിലും വോട്ട് നഷ്ടമായത് എങ്ങനെയെന്ന് നേതൃത്വം അന്വേഷിക്കുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ബേപ്പൂർ മണ്ഡലത്തിൽ താൻ പരാജയപ്പെട്ടതിനു കാരണം ബിജെപി-സിപിഐഎം ധാരണ. പരാജയപ്പെട്ടാലും വർഗീയവാദികളുടെ വോട്ട് വേണ്ടെന്നു പറഞ്ഞയാളാണ് വി.ഡി. സതീശനെന്നും, റിയാസിനെ […]
Read more

ലക്ഷ്യം വിമത കൂട്ടായ്മ: വി കുഞ്ഞികൃഷ്ണനെ സന്ദര്‍ശിച്ച് പി വി അന്‍വര്‍

കണ്ണൂർ: പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനെ സന്ദര്‍ശിച്ച് പി വി അന്‍വര്‍. വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തിയാണ് പി വി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയത്. വിമത കൂട്ടായ്മ ഉണ്ടാക്കാനുള്ള അന്‍വറിന്റെ ശ്രമത്തിനിടെയാണ് കൂടിക്കാഴ്ച. അര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. സന്ദര്‍ശനം വ്യക്തിപരമാണെന്ന് അന്‍വര്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞു. പിണറായിസ, കുടുംബാധിപത്യ, ഏകാധിപത്യത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമായാണല്ലോ കുഞ്ഞികൃഷ്‌ണേട്ടന് ഇവിടെ മത്സരിക്കേണ്ടി വന്നത്. ഒന്നര വര്‍ഷം മുന്‍പ് ഇതേ വിഷയം പറഞ്ഞാണ് ഞാന്‍ ഇടതുപക്ഷത്ത് നിന്ന് ഇറങ്ങി വന്നത്. […]
Read more

പി വി അൻവർ തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും വ്യക്തിഹത്യ ചെയ്യുന്നു; മുഹമ്മദ് റിയാസ്

കോഴിക്കോട്: ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവറിനെതിരെ എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ്‌ റിയാസ് ഇന്ന് പരാതി നൽകും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകുക. വ്യക്തിഹത്യ ചൂണ്ടിക്കാട്ടിയാണ് പരാതി. മരുമോനിസം, പിണറായിസം എന്നിവയിലൂടെ മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും കടന്നാക്രമിക്കുന്നു എന്നതാണ് പരാതിയിൽ പറയുന്നത്. നേരത്തെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായ പിവി അൻവർ തന്റെ മത്സരം പിണറായിസത്തിനും മരമോനിസത്തിനും എതിരായിട്ടാണെന്ന് പ്രഖ്യാപിച്ചിരുന്നു. തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും വ്യക്തിഹത്യ ചെയ്യുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും […]
Read more

Recent News