Tag: Saudi Ministry of Education

അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരരുത്; മുന്നറിയിപ്പുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമസാധുതയും അക്കാദമിക് അംഗീകാരവും ഉറപ്പുവരുത്താൻ ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും കൗൺസിൽ ഓഫ് യൂണിവേഴ്സിറ്റി അഫയേഴ്സും ആവശ്യപ്പെട്ടു. അംഗീകാരമുള്ളതും ശുപാർശ ചെയ്യപ്പെട്ടതുമായ സർവകലാശാലകളുടെ വിവരങ്ങൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ വിദ്യാഭ്യാസ അന്തരീക്ഷം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും മന്ത്രാലയവും കൗൺസിലും പ്രതിജ്ഞാബദ്ധമാണ്. വിദ്യാഭ്യാസ മേഖലയിലെ നിയമങ്ങളും ചട്ടങ്ങളും എല്ലാ സ്ഥാപനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. […]
Read more

Recent News