പ്രതിപക്ഷ പ്രതിഷേധത്തിനിടെ മോദിയെ കണ്ട് ശരദ് പവാറും സുപ്രിയയും; മഹാരാഷ്ട്രയിൽ അഭ്യൂഹങ്ങൾ പുകയുന്നു
ഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ പാർലമെൻ്റിന് അകത്തും പുറത്തും പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറും മകളും എംപിയുമായ സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ഇടയാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഇരുവരും മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പവാറിനെ വാതിൽപടിയിൽ എത്തി മോദി സ്വീകരിക്കുന്നതും നേതാക്കൾ ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും ചില പേപ്പറുകൾ കൈമാറുന്നതും ചിത്രങ്ങളിൽ കാണാം. പാർലമെൻ്റിൻ്റെ […]
Read more

