Tag: V D Satheesan

‘പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലങ്ങൾ’; മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായി വിമർശനവുമായി ജിൻ്റോ ജോൺ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് കെപിസിസി വക്താവ് ജിന്റോ ജോണ്‍. വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികള്‍ മാത്രമെന്ന് ജിന്റോ ജോണ്‍ ഫേസ്ബുക്കിൽ കുറിച്ചു. പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍ ആണല്ലോയെന്നാണ് ജിന്റോ ജോണ്‍ പറയുന്നത്. അക്കാദമിക, രാഷ്‌ട്രീയ രംഗങ്ങള്‍ മുതല്‍ മനുഷ്യവിനിമയത്തിന്റെ സകലയിടത്തും പെരുച്ചാഴികളെ കാണാം. അവര്‍ സാഹചര്യങ്ങളുടെ ആനുകൂല്യങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിച്ച് മാനിപ്പുലേറ്റഡ് വിഗ്രഹവത്ക്കരണത്തിലൂടെ അനുദിനം മുന്നേറും. രാജാവിനേക്കാള്‍ വലിയ രാജഭക്തരും കൊട്ടാരം വിദൂഷകരും പ്രീതി […]
Read more

മുഖ്യമന്ത്രി- എന്‍എസ്എസ് തര്‍ക്കം; മധ്യസ്ഥ ശ്രമവുമായി പി. ജെ കുര്യന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയും എന്‍എസ്എസുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ജെ കുര്യന്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി പി.ജെ കുര്യന്‍ ആശയവിനിമയം നടത്തും. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമല്ല സ്വന്തം ഇഷ്ടപ്രകാരമാണ് പി.ജെ കുര്യന്റെ ഈ നീക്കം. ജി സുകുമാരന്‍ നായരുമായി അടുത്ത ബന്ധമുള്ള നേതാവാണ് അദ്ദേഹം. അതേസമയം വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവര്‍ത്തിക്കുകയാണ് ജി സുകുമാരന്‍ നായര്‍. സുകുമാരന്‍ നായര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു എന്നതരത്തില്‍ […]
Read more

മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും വിവരം കുറവാണെന്ന് എം.എം മണി

ഇടുക്കി: വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി എം.എം മണി. വൈദ്യുതി വകുപ്പ് മന്ത്രിക്ക് വിവരക്കേടാണെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാടിന്റെ കുറവാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും എം. എം മണി പറഞ്ഞു. വൈദ്യുതി ഉത്പാദനം കുറയുമ്പോള്‍ കരാര്‍ ഉണ്ടാക്കി മറ്റ് ഇടങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങണം. കഴിഞ്ഞ പത്തുവര്‍ഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ലാതിരുന്നത് മറ്റിടങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയതുകൊണ്ട് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഴ കുറവാണെങ്കിലും വൈദ്യുതി കിട്ടാനുണ്ട്. 40 ശതമാനം മാത്രമാണ് […]
Read more

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശനെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത് പൊലീസ്. പുത്തൻവേലിക്കര സ്വദേശി രാജുവിനെതിരെയാണ് കേസെടുത്തത്. ശനിയാഴ്ചയാണ് ഇയാൾ മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. പിന്നാലെ ഇയാൾക്കെതിരെ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് വി. എസ് അനിക്കുട്ടൻ പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് കേസെടുത്തത്.
Read more

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിൻ്റോ ജോണ്‍

കൊച്ചി: മുഖ്യമന്ത്രി വി. ഡി സതീശനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. കെ.എസ്.യുവിനെ വിമർശിച്ചതിന് പിന്നാലെയാണ് ജിന്റോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം നടത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഡി. എസ് ശരത്തിനെ സീനിയര്‍ ഗവ.പ്ലീഡറായി നിയമിച്ചതിനും പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കും പിന്നാലെയാണ് ജിന്റോയുടെ ഫേസ്ബുക്ക് കുറിപ്പ്. നിയമനം കിട്ടിയവരില്‍ പലരും അകന്ന ബന്ധുക്കളുടെ പോലും വിദൂര കോണ്‍ഗ്രസ് ബന്ധം ചികയുന്ന തിരക്കിലാണെന്നും കിട്ടിയ പോസ്റ്റില്‍ അവര്‍ക്ക് എങ്ങനെയെങ്കിലും അള്ളിപ്പിടിച്ചിരിക്കണമല്ലോയെന്നും അദ്ദേഹം കുറിച്ചു. കെഎസ്‌യുക്കാരെ ക്യാമ്പസില്‍ തല്ലുന്നവരെയും […]
Read more

സുധീരൻ നിലപാടുള്ള ആൾ, പുകഴ്ത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: വി. എം സുധീരൻ സ്വന്തമായി നിലപാട് ഉള്ള ആളാണെന്നും വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാൻ കഴിയാത്ത ആളാണ് വി. എം സുധീരനെന്നും മുഖ്യമന്ത്രി വി. ഡി സതീശൻ. സി വി പത്മരാജൻ അനുസ്മരണത്തിൽ വി എം സുധീരൻ്റെ സാന്നിധ്യത്തിലായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. ഇത്തവണത്തെ സി വി പത്മരാജൻ അനുസ്മരണ പുരസ്‌കാരത്തിന് വി. എം സുധീരനാണ് അർഹനായത്. സ്വന്തമായി നിലപാടുകൾ ഉള്ള, ആരുടേയും മുഖത്ത് നോക്കി അത് പറയാൻ മടിയില്ലാത്ത ആളാണ് വി. എം സുധീരനെന്നും […]
Read more

‘ശശികലയോടുള്ള അനുഭാവപൂർണമായ സമീപനമെങ്കിലും കെഎസ്‍യുവിനോട് കാണിക്കേണ്ടതായിരുന്നു’; മുഖ്യമന്ത്രിക്കെതിരെ കെപിസിസി വക്താവ്

തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശനെതിരെ കെപിസിസി വക്താവ് അഡ്വ. വി ആർ അനൂപ്. ഹിന്ദു ഐക്യവേദി നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് സമയം കൊടുത്ത മുഖ്യമന്ത്രി സ്വന്തം പാർട്ടിക്കാർക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചുവെന്ന് വി ആർ അനൂപിൻ്റെ വിമർശനം. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയോട് കാണിച്ച അനുഭാവപൂർണമായ സമീപനം കോൺഗ്രസ്, കെഎസ്‌യു നേതാക്കളും അർഹിക്കുന്നു എന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വി ആർ അനൂപ് പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്, കെഎസ്‌യു […]
Read more

‘വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതി, ഉമ്മാക്കി കാണിക്കേണ്ട’; എം.എം മണി

കഞ്ഞിക്കുഴി: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി സി.പി.എം നേതാവ് എം.എം. മണി. സിപിഎം നഗരംപാറ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്ത് സംസാരിക്കുന്നതിനിടെയാണ് എം.എം. മണിയുടെ പ്രസ്താവന. കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെയായിരുന്നു മണിയുടെ പ്രസംഗം. മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് തങ്ങൾക്കറിയാമെന്നും അത്തരക്കാർക്ക് വഴിയേനടക്കാൻ കഴിയില്ലെന്നും മണി വെല്ലുവിളിച്ചു. ‘മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ, ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓർക്കണം. ഞങ്ങൾ വീട്ടിൽ മടങ്ങി […]
Read more

വി ഡി സതീശന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ

കൊച്ചി: ഓർത്തഡോക്സ്- യാക്കോബായ സഭ തർക്കം പരിഹരിക്കാൻ മുൻകൈ എടുക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. സർക്കാരുമായി യോജിച്ച് പോകുവാൻ സഭ തയ്യാറാണ്. ‌നിയമവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കോടതി വിധികളുടെ അടിസ്ഥാനത്തിലുള്ള പ്രശ്നപരിഹാരത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഓർത്തഡോക്സ് സഭ വ്യക്തമാക്കി. സഭാതർക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാകുക എന്നത് ഏവരുടെയും സ്വപ്നമാണ്. മുഖ്യമന്ത്രിക്ക് ആ ദൗത്യം പക്ഷപാതരഹിതമായി നിർവഹിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതായി ഓർത്തഡോക്സ് സഭ പ്രസ്താവനയിലൂടെ അറിയിച്ചു. […]
Read more

ഉമ്മൻ ചാണ്ടി അനുസ്മരണം; മുഖ്യമന്ത്രിയെ ഒഴിവാക്കിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്നും മുഖ്യമന്ത്രി വി.ഡി സതീശനെ ഒഴിവാക്കിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കെസി വേണുഗോപാൽ എംപിയാണ് അനുസ്മരണ ചടങ്ങിനെത്തുന്നത്. സോളാർ കേസിൽ ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സത്യം എന്നായാലും പുറത്തുവരും. ചില ഭാഗത്തുനിന്ന് കുടുക്കാൻ ശ്രമങ്ങളുണ്ടായി. മാധ്യമങ്ങൾ സ്വയം വിമർശനത്തിന് തയ്യാറാകണമെന്നും മാധ്യമങ്ങൾ കുറ്റവിമുക്തമാക്കിയതും ചർച്ച ചെയ്യണമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. മുഖ്യമന്ത്രി കെഎസ്‍യുവിനെ മോശമായിട്ടൊന്നും പറഞ്ഞില്ലെന്നും അത്തരം വ്യാഖ്യാനം വേണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് […]
Read more

Recent News