വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷൻ ഡിസംബർ 20 മുതൽ 23 വരെ
മാനന്തവാടി: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമെന്ന നിലയിൽ ശ്രദ്ധ പിടിച്ചുപറ്റിയ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷൻ ഡിസംബർ 20 മുതൽ 23 വരെ മാനന്തവാടി ദ്വാരകയിൽ നടക്കും. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ സംഘാടക സമിതി രൂപീകരണയോഗം ജൂലൈ 11നാണ്. ഈ വർഷത്തെ WLF എഡിഷനിൽ പങ്കെടുക്കുന്ന എഴുത്തുകാരുടെയും, കലാകാരന്മാരുടേയും പ്രമുഖ വ്യക്തികളുടെയും വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. സംവാദങ്ങൾ, സംഭാഷണങ്ങൾ, പ്രഭാഷണങ്ങൾ, കഥയരങ്ങ്, കവിയരങ്ങ് എന്നിവയ്‌ക്കൊപ്പം വിപുലമായ അന്താരാഷ്ട്ര അക്കാദമിക കോൺഫറൻസും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും. […]
Read more

