മാനന്തവാടി: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമെന്ന നിലയിൽ ശ്രദ്ധ പിടിച്ചുപറ്റിയ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷൻ ഡിസംബർ 20 മുതൽ 23 വരെ മാനന്തവാടി ദ്വാരകയിൽ നടക്കും. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ സംഘാടക സമിതി രൂപീകരണയോഗം ജൂലൈ 11നാണ്. ഈ വർഷത്തെ WLF എഡിഷനിൽ പങ്കെടുക്കുന്ന എഴുത്തുകാരുടെയും, കലാകാരന്മാരുടേയും പ്രമുഖ വ്യക്തികളുടെയും വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. സംവാദങ്ങൾ, സംഭാഷണങ്ങൾ, പ്രഭാഷണങ്ങൾ, കഥയരങ്ങ്, കവിയരങ്ങ് എന്നിവയ്‌ക്കൊപ്പം വിപുലമായ അന്താരാഷ്ട്ര അക്കാദമിക കോൺഫറൻസും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും. സാഹിത്യരംഗത്തും അക്കാദമികരംഗത്തും ആഗോളപ്രശസ്തരായ നിരവധി പേർ അന്താരാഷ്ട്ര അക്കാദമിക കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി വയനാട്ടിൽ എത്തിച്ചേരും. മുൻവർഷങ്ങളിലെപ്പോലെ കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതിജാഗ്രത, കർഷകരുടെയും ആദിവാസികളുടെയും ഉപജീവനാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇത്തവണയും ചർച്ച ചെയ്യപ്പെടുമെന്നാണ് ഫെസ്റ്റിവൽ ഡയറക്ടറായ ഡോ വിനോദ് കെ ജോസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാാക്കിയത്.
Related Posts
‘പത്മ ഭൂഷൺ മഹാന്മാർക്ക് നൽകാനുള്ളതാണ്, വെള്ളാപ്പള്ളി എസ്എൻഡിപിയെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങൾ നേടുകയാണ് ’; വിമർശനമായി ഗോകുലം ഗോപാലൻ
തൃശൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശനെതിരെ രൂക്ഷ വിമർശനമായി ശ്രീനാരായണ സഹോദര ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ.…
കുപ്രസിദ്ധ ഗുണ്ട ഭായ് നസീർ മരിച്ചു
കൊച്ചി: കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ മരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയില്ലായിരുന്നു. കൊച്ചിയിലെ…
അമ്മ ഓഫീസിലെ തൊഴിൽ പീഡന പരാതി: പൊലീസ് കേസെടുക്കില്ല
കൊച്ചി: അമ്മ ഓഫീസിൽ തൊഴിൽ പീഡനമെന്ന പരാതിയിൽ പൊലീസ് കേസെടുക്കില്ല. ഉണ്ണി ശിവപാലിനും കുക്കു പരമേശ്വരനുമെതിരെയായിരുന്നു പരാതി. ക്രിമിനൽ കുറ്റകൃത്യത്തിന്റെ…
