മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നടൻ മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘അതിമനോഹരത്തിന്റെ’ പ്രധാന ഭാഗങ്ങൾ ശബരിമലയിലും പമ്പയിലും ചിത്രീകരിക്കും. ഓഗസ്റ്റ് 18, 19, 20 തീയതികളിൽ പമ്പയിലും ശബരിമല നടപ്പന്തൽ വരെയുമുള്ള പ്രദേശങ്ങളിലുമാണ് ചിത്രീകരണത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകിയിരിക്കുന്നത്. ദേവസ്വം ബോർഡിന്റെ അനുമതിക്ക് പുറമേ, വനം വകുപ്പ് ഉൾപ്പെടെ പത്തിലധികം വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള മുൻകൂറായ അനുമതിയും ചിത്രീകരണത്തിനായി നിർമാതാക്കൾ നേടേണ്ടതുണ്ട്.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു സാധാരണക്കാരനായ പോലീസ് സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഒരു ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അരങ്ങേറുന്ന സംഘർഷഭരിതവും വൈകാരികവുമായ മുഹൂർത്തങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും മീരാ ജാസ്മിനും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്. തുടരും ഉള്‍പ്പെടെ ലാലേട്ടന്റെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വക്കുന്നത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News