ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എം കെ സ്റ്റാലിൻ. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാടുമെന്നും വോട്ട് ചെയ്ത ജനങ്ങൾക്ക്, നന്ദിയെന്നും ഭരണത്തിലുള്ളപ്പോൾ ജനങ്ങൾക്കായി വികസന പദ്ധതികൾ ആവിഷ്കരിച്ചുവെന്നും സ്റ്റാലിൻ എക്‌സിൽ കുറിച്ചു. 74 സീറ്റുകളാണ് തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് നേടാനായത്. കൊളത്തൂർ മണ്ഡലത്തിലാണ് സ്റ്റാലിൻ പരാജയപ്പെട്ടത്.
അതേസമയം, തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കുകയാണ് തമിഴക വെട്രി കഴകം.പാർട്ടി അധ്യക്ഷൻ വിജയുടെ നേതൃത്വത്തിൽ പനയൂരിലെ ടിവികെ ആസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. നിയുക്ത എംഎൽഎമാരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.വിവിധ പാർട്ടികളെ ഒപ്പം കൂട്ടി കേവലഭൂരിപക്ഷം തികയ്ക്കാനാണ് വിജയുടെ ശ്രമം.
Post Views: 4



