ചെന്നൈ: ടിവികെ നിയമസഭാ കക്ഷി നേതാവായി വിജയ്യെ തിരഞ്ഞെടുത്തു. നിയുക്ത എംഎൽഎ മാരുടെ യോഗത്തിലാണ് വിജയ്യെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞുടുത്തത്. മാജിക് സംഭവിക്കുമെന്ന് നിയുക്ത ടിവികെ എംഎൽഎ വിഎൻഎസ് മുസ്തഫ പ്രതീക്ഷ പ്രകടിപ്പിച്ചു. ഗവർണ്ണർ ക്ഷണിച്ചാൽ വിജയ്യെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം 130 മുതൽ 135 വരെ ആക്കുമെന്ന് വിഎൻഎസ് മുസ്തഫ പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും ഈയാഴ്ച തന്നെ വിജയ് ഗവർണറെ കാണുമെന്ന് നിയുകത എംഎൽഎ ജഗന്നാഥ് മിശ്ര പ്രതികരിച്ചു. മാറ്റത്തിനായുള്ള ജനവിധിയാണിതെന്നും, 24 മണിക്കൂറും ജനങ്ങൾക്കൊപ്പം നിൽക്കണമെന്നാണ് വിജയ്യുടെ ഉപദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Posts
‘ഉമ്മാക്കികള്‍ക്ക് മുന്നില്‍ ഭയന്നോടുന്നവരല്ല താനും തന്റെ സംഘടനയും’; വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ലീഗ് വര്‍ഗീയമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും…
നിപയെ ഗൗരവത്തോടെ കാണുന്നില്ല ; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്നും സർക്കാർ ആരോഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ…
മുഖ്യമന്ത്രി ഈ തീരുമാനത്തിൽ സന്തോഷം
തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ പിടിച്ച് കുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാർ തയ്യാറായിരുന്നില്ല.…
