ബി​ഗ് ബോസ് ഫെെനലിൽ ഇവർ ഉറപ്പ് ?

ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ ഫൈനലിൽ ആരൊക്കെയെത്തും? ഇപ്പോഴിതാ തന്റെ പ്രവചനവുമായി എത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരമായ അഖിൽ മാരാർ. ഷിജിൻ, കൊമ്പൻ, ഐശ്വര്യ, നേഹ, രാഹുൽ ഈശ്വർ, ആസിഫ് എന്നിവർക്കാണ് ഫൈനൽ വീക്കിൽ എത്താൻ കൂടുതൽ സാധ്യതയെന്നാണ് അഖിലിന്റെ വിലയിരുത്തൽ. ഇതിൽ കൊമ്പനെക്കുറിച്ച് അഖിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ബിഗ് ബോസ് ഹൗസിന്റെ മൂഡ് കൃത്യമായി മനസ്സിലാക്കുന്ന ബുദ്ധിരാക്ഷസനാണ് കൊമ്പനെന്നും ഏത് സാഹചര്യത്തിലും മികച്ച കണ്ടന്റ് സൃഷ്ടിക്കാൻ കൊമ്പന് അറിയാമെന്നും അഖിൽ പറയുന്നു. അതേസമയം, ഷിജിന്റെ ഗെയിമിലെ സ്വാധീനം തിരിച്ചറിഞ്ഞ് അദ്ദേഹത്തെ പിന്തുണച്ചതും കൊമ്പന്റെ വലിയ പ്ലസ് പോയിന്റാണെന്നും അഖിൽ കൂട്ടിച്ചേർത്തു.

ഷിജിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും പല കുടുംബങ്ങളിലെയും അംഗത്തെപ്പോലെയാണ് താരം മാറിയതെന്നും അഖിൽ അഭിപ്രായപ്പെട്ടു. കൂടാതെ, കൊമ്പനും ഷിജിനും ഒരുമിച്ചുള്ള കോമ്പിനേഷനും പ്രേക്ഷകർക്ക് ഇഷ്ടമാണെന്നാണ് അഖിലിന്റെ വിലയിരുത്തൽ. അഖിലിന്റെ ഈ പ്രവചനം സോഷ്യൽ മീഡിയയിലും ബിഗ് ബോസ് ആരാധകർക്കിടയിലും ചർച്ചയാകുകയാണ്. ഒടുവിൽ ആരൊക്കെയാകും ഫൈനലിൽ എത്തുക എന്നറിയാൻ ഇനി കാത്തിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *