‘പെട്രോള്‍ വില ആസ്വദിക്കൂ…’, ട്രംപിന്റെ ഉപരോധത്തിന് ഇറാന്റെ മറുപടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ അമേരിക്കയും ഇറാനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ഇറാനിയന്‍ തുറമുഖങ്ങള്‍ ഉപരോധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാന്‍ രംഗത്തെത്തി. ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഉയരുമെന്ന പരോക്ഷ മുന്നറിയിപ്പാണ് ഇറാന്‍ നല്‍കുന്നത്.

ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖാലിബാഫ് തന്റെ എക്‌സ് പോസ്റ്റിലൂടെ അമേരിക്കയെ പരിഹസിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. ‘നിലവിലെ പെട്രോള്‍ വില ആസ്വദിക്കൂ… ഉപരോധം നിലവില്‍ വരുന്നതോടെ നിലവില്‍ ലഭിക്കുന്ന കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ ലഭ്യമാകില്ല’ എന്ന് അദ്ദേഹം കുറിച്ചു. ഇസ്ലാമാബാദില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ മേഖലയില്‍ വീണ്ടും യുദ്ധഭീതി പടരുകയാണ്.

ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കില്‍ തടസ്സങ്ങള്‍ ഉണ്ടായാല്‍ അത് ലോകമെമ്പാടും വലിയ സാമ്പത്തിക പ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News