സൗദിയിൽ ജീവനൊടുക്കിയ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : സംവിധായകൻ ജി മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓട്ടം തുള്ളൽ’. ചിത്രത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. ഭക്തിസാന്ദ്രമായി ഒരുക്കിയ ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജ് ആണ്. ധന്യ സുരേഷ് മേനോന്റെ വരികൾ ആലപിച്ചിരിക്കുന്നത് കൃഷ്ണഭദ്ര സുരേഷ്, ഭാവയാമി, ഗൗരി, മെനിത, സാരംഗി എന്നിവർ ചേർന്നാണ്. ‘ഒരു തനി നാടൻ തുള്ളൽ’ എന്നാണ് പടത്തിന്റെ ടാഗ് ലൈൻ.

ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്‍ണു ഉണ്ണികൃഷ്‍ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ് ബിനു ശശിറാം രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പക്കാ ഫാമിലി കോമഡി എന്റർടെയ്നര്‍ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.

പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, അച്ഛാ ദിൻ, പൃഥ്വിരാജ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം പാവാട, കുഞ്ചാക്കോ ബോബൻ നായകനായ ജോണി ജോണി യെസ് അപ്പ, റോഷൻ മാത്യു- ഷൈൻ ടോം ചാക്കോ ടീം വേഷമിട്ട മഹാറാണി എന്നിവയ്ക്ക് ശേഷം ജി. മാർത്താണ്ഡൻ ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് ‘ഓട്ടം തുള്ളൽ’. കോ. പ്രൊഡ്യൂസർ സിറിയക് ആലഞ്ചേരി. ഹിരൺ മഹാജൻ, ജി മാർത്താണ്ഡൻ എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News