പൊള്ളുന്ന വേനൽച്ചൂടിൽ സഞ്ചാരികളുടെ മനസ്സുകവർന്ന് സൗദി നജ്‌റാനിലെ ഹറസ് താഴ്വര

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: പച്ചപ്പിന്‍റെ കുളിർമയും മനോഹരമായ മലനിരകളുടെ ഗാംഭീര്യവുമായി സൗദി അറേബ്യയിലെ നജ്‌റാൻ പ്രവിശ്യയിൽ സഞ്ചാരികളെ ആകർഷിക്കുകയാണ് വാദി ഹറസ് (ഹറസ് താഴ്വര). വേനൽക്കാലത്ത് സൗദിയിലെ ഏറ്റവും മനോഹരമായ പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ബദർ അൽ ജനൂബ് ഗവർണറേറ്റിന് കീഴിലുള്ള ഈ പ്രകൃതിരമണീയമായ താഴ്‌വര.

മലനിരകൾ നൽകുന്ന സുരക്ഷിതത്വവും പ്രകൃതിദത്തമായ സ്വകാര്യതയും കാരണം കുടുംബങ്ങൾക്കും സാഹസിക പ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമായി വാദി ഹറസ് മാറിയിട്ടുണ്ട്. ക്യാമ്പിംഗ്, ഫോട്ടോഗ്രാഫി, പ്രകൃതിപഠനം, ട്രെക്കിംഗ് എന്നിവയ്ക്ക് അനുയോജ്യമായ ഇവിടെ ദിനംപ്രതി നിരവധി സഞ്ചാരികളാണ് കുളിർമതേടി എത്തുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News