റിയാദ്: സൗദി തലസ്ഥാന നഗരിയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ റോക്ക് സ്റ്റാർ ‘ലൈലാലയം’ പരിപാടി ശ്രദ്ധേയമായി. ഫ്ളമിംഗോ മാളിലെ മാർക്ക് ആൻഡ് സേവ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നൂറുകണക്കിന് ആളുകളാണ് പ്രോഗ്രാം കാണാനായി എത്തിയത്. ഗായകരായ കൊല്ലം ഷാഫി, ശിഹാബ് പാലപ്പെട്ടി, ഷെയ്ഖ അബ്ദുള്ള എന്നിവർക്കൊപ്പം പ്രവാസി ഗായകരായ ഷർമിത നിജാസ്, അഷ്റഫ് വാഴക്കാട്, ഹെന്ന ഉമൈറ, നിസാം പുളക്കൽ, സമീറ നിസാം, നിഷാദ് കണ്ണൂർ, റിയോ റിയാസ്, ജംഷി മാർക്ക് ആൻഡ് സേവ്, ജാവേദ് അരീക്കോട്, ഹസീന കൊല്ലം എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ഭാവാർച്ചന ഡാൻസ് ടീമിന്റെ രേവതി ടീച്ചറുടെ നേതൃത്വത്തിലും ടുഡേ റിയാദ് ടീമിന്റെ നേതൃത്വത്തിലും കുട്ടികളുടെ ഡാൻസ് അരങ്ങേറി. നസീം കൊല്ലം പരിപാടിയുടെ അവതാരകനായിരുന്നു. മേളം റിയാദിന്റെ നേതൃത്വത്തിൽ ചെണ്ടമേളവും അരങ്ങേറി. ജോജി അച്ചായൻ, ബാബു പൊറ്റക്കാട്, ആബിദ് വയനാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നൗഷാദ് ആലുവ, അഷ്റഫ് വാഴക്കാട് എന്നിവർ പ്രോഗ്രാം ഡയറക്ട് ചെയ്തു. തുടർന്ന് പരിപാടി സ്പോൺസർ ചെയ്ത സ്ഥാപനങ്ങൾക്ക് പുരസ്കാരവും വിതരണം ചെയ്തു. ചടങ്ങിൽ അഷ്റഫ് വാഴക്കാട് ഷാഫി കൊല്ലത്തിനെ മെമെന്റോ നൽകി ആദരിച്ചു.



