ഇറാഖിൽ നിന്നും സൗദിയിലേക്ക് മൂന്ന് സ്ഫോടക ഡ്രോണുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദിയിലേക്ക് ഇറാഖിൽ നിന്നും ഡ്രോൺ ആക്രമണം. ഇന്നലെ രാത്രിയിലാണ് ആക്രമണ ശ്രമം നടന്നത്. മൂന്ന് സ്ഫോടക ഡ്രോണുകളും പ്രതിരോധിച്ചെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണതിന് തക്കതായ മറുപടി നൽകുമെന്നും സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാഖിലെ ഇറാൻ അനുകൂല സായുധ കേന്ദ്രങ്ങളിൽ സൗദി ആക്രമണം നടത്തിയെന്ന് നേരത്തെ റോയിട്ടേഴ്സ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് ആക്രമണമെന്നാണ് സൂചന. യുദ്ധ സമയത്തും ഇറാഖിനകത്തു നിന്നും സൗദിയിലേക്ക് ആക്രമണം നടന്നിരുന്നു. ഇറാനെ പിന്തുണക്കുന്ന സായുധ സംഘങ്ങളാണ് അന്നും ആക്രമണം നടത്തിയത്. ഇതിനെതിരായായിരുന്നു സൗദി പിന്നീട് ആക്രമണം നടത്തിയത്. ഇതിന്റെ തുടർച്ചയാണ് ഇറാഖിൽ നിന്നുള്ള പുതിയ ആക്രമണമെന്നാണ് സൂചന. ഇറാൻ യുദ്ധം വെടിനിർത്തലിലേക്ക് പ്രവേശിച്ചതോടെ സൗദിയിലേക്കുള്ള ആക്രമണം നിലച്ചിരുന്നു. ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനിടെ മേഖല വീണ്ടും ആശങ്കയിൽ തുടരുകയാണ്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News