കൊച്ചി : ബേസിൽ ജോസഫിനൊപ്പം ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് അതിരടി. സാംബോയ് എന്ന കോളേജ് പയ്യനായി ബേസിൽ എത്തുമ്പോൾ ശ്രീക്കുട്ടൻ വെള്ളായണി എന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. മിന്നൽ മുരളിയുടെ സഹരചയിതാവ് അരുൺ അനിരുദ്ധൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് അതിരടി. മെയ് 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ തന്റെ കോളേജ് കാലത്ത് നടന്ന രസകരമായ സംഭവം ഓർത്തെടുക്കുകയാണ് ടൊവിനോ തോമസ്. പരീക്ഷാ ഹാളിൽ കോപ്പിയടിച്ച് പിടിച്ചപ്പോൾ ഞാനൊരു സത്യാ ക്രിസ്ത്യാനിയല്ലേ എന്നും ഇതിനെ കുറിച്ച് കുമ്പസരിക്കണമെന്നും ടീച്ചർ ഉപദേശിച്ചതായി ടൊവിനോ പറയുന്നു.
“കോപ്പി വച്ചിട്ടുമുണ്ട് പിടിച്ചിട്ടുമുണ്ട്. അന്ന് മൈക്രോ സെറോക്സ് കിട്ടും. വലിയ പേജിനെ ചെറുതാക്കി പ്രിന്റ് എടുക്കും. അത് മടക്കി മടക്കി അവിടെയിവിടെയായി വെക്കും. റോള്‍ നമ്പര്‍ അനുസരിച്ച് അടുത്തടുത്തിരിക്കുന്ന ഞങ്ങള്‍ മൂന്ന് പേര് അഞ്ചെണ്ണം വീതം വീതിച്ചെടുത്തു. ഞാനും വിമലും അടുത്തടുത്താണ് ഇരിക്കുന്നത്. ഷെഹ്നാസ് കുറച്ച് ദൂരെയാണ്. ചോദ്യപേപ്പര്‍ വന്നപ്പോള്‍ എന്റെ കയ്യിലുള്ളതൊക്കെ തന്നെയാണ് ചോദിച്ചിരിക്കുന്നത്. ഞാന്‍ ഹാപ്പിയായെന്നും ടൊവിനോ പറഞ്ഞു.
