രണ്ട് ഒഡിഷ സ്വദേശികളെ 12 കിലോഗ്രാം കഞ്ചാവുമായി പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി വൻ കഞ്ചാവ് വേട്ട. 12.152 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ഒഡീഷ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷൂ നായക് (26) എന്നിവരാണ് കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു. പ്രതികളെ ഏറെ നാളായി പോലീസ് രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിസിപിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News