തിരുവനന്തപുരം : പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ പ്രസ്താവനകളിൽ പ്രതികരിച്ച് വി കുഞ്ഞികൃഷ്ണൻ എംഎൽഎ. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തലിൽത്തന്നെ പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പാളി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ നിഷേധിച്ചുകൊണ്ട് ഒരു പിബി അംഗം പരസ്യ നിലപാടെടുക്കുന്നത് ശരിയാണോ എന്ന് ആ പാർട്ടിയുടെ നേതൃത്വം തീരുമാനിക്കട്ടെ. കോടാലിക്കൈ എന്നും വർഗവഞ്ചകൻ എന്നും വിളിക്കുകയല്ലാതെ താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് വസ്തുതാപരമായ മറുപടി പിണറായിയോ കണ്ണൂർ ജില്ലാ നേതൃത്വമോ നൽകുന്നുണ്ടോ എന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു.
Post Views: 40



