തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ അനുരഞ്ജനത്തിന് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ ഇടപെട്ടിട്ടും സി.പി.എം. മുഖപത്രത്തിൽ സി.പി.ഐ.യെ കടന്നാക്രമിച്ച് ലേഖനം. ഒരു മണ്ഡലത്തിൽ അയ്യായിരം വോട്ടെങ്കിലും ഉണ്ടോയെന്നു കഴിഞ്ഞദിവസം സി.പി.ഐ.യെ പരിഹസിച്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എൻ. മോഹനനാണ് വീണ്ടും പ്രകോപനപരമായ ലേഖനമെഴുതിയത്. ഉപനേതൃസ്ഥാനം സി.പി.എമ്മിനു തന്നെയാണെന്ന് പിണറായി വിജയൻ പറഞ്ഞതിനെ അടിമുടി ന്യായീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ വാദങ്ങൾ. തർക്കങ്ങൾക്കിടെ, സി.പി.ഐ.യെ യു.ഡി.എഫിലേക്കു ക്ഷണിച്ച് മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദിന്റെ ലേഖനം വന്നതും എൽ.ഡി.എഫിനെ അസ്വസ്ഥമാക്കുന്നു. ഉപനേതൃപദവി തർക്കത്തിൽ സി.പി.എമ്മിൽ ഒറ്റപ്പെട്ട പിണറായിക്ക് വീണ്ടും പരിചയൊരുക്കുകയാണ് അദ്ദേഹത്തിന്റെ വിശ്വസ്തനായ മോഹനൻ.
Post Views: 32



