വിനേഷ് ഫോഗട്ടിന് ട്രയൽസിൽ പങ്കെടുക്കാം രാജ്യത്തിന്റെ അഭിമാന താരത്തിന് സുപ്രീം കോടതിയുടെ പിൻതുണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഗുസ്തിതാരവും ഒളിമ്പിക് മെഡൽ ജേതാവുമായ വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസിന്റെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാമെന്ന ഡൽഹി ഹൈക്കോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. ട്രയൽസിൽ വിനേഷിന് പങ്കെടുക്കാമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് നിലനിൽക്കും. ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ (WFI) നൽകിയ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ്

വിനേഷ് ഫോഗട്ട് രാജ്യത്തിന് അഭിമാനമാണെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഇത് വ്യത്യസ്തമായ നിലയിലായേനെ. അവർ രാജ്യത്തിന്റെ അഭിമാനമാണ്.-സുപ്രീം കോടതി പരാമർശിച്ചു.

ഡൽഹി ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും ഫോഗട്ടിന് അനുകൂലമായി നിലപാടെടുത്തതോടെ താരത്തിന് ഏഷ്യൻ ഗെയിംസിന്റെ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. ഇന്ത്യൻ ഗുസ്തി ഫെഡറേഷന് കനത്ത തിരിച്ചടിയാണിത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News