ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് നൽകിവരുന്ന ബാലണ്‍ ഡി ഓര് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച ലെയണല്‍ മെസിയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഇരുപത്തിയാറിനാണ് ജേതാക്കളെ പ്രഖ്യാപിക്കുക. മുപ്പത് താരങ്ങളാണ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. ലെയണല്‍ മെസി, കിലിയന്‍ എംബാപ്പേ, ഹാരി കെയ്ന്‍, ലമീന്‍ യമാല്‍, റോഡ്രി, ഒസ്മാന്‍ ഡെംബലേ, പൗ കുബാർസി, ജുഡ് ബെല്ലിംഗ്ഹാം, എര്‍ലിംഗ് ഹാലന്‍ഡ് തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്.
എന്നാൽ പോർച്ചുഗൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപ്പട്ടികയിൽ നിന്നും പുറത്തായി. അർജന്റൈന്‍ ദേശീയ ടീമിലെയും അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയിലേയും മികച്ച പ്രകടനമാണ് ഓഗസ്റ്റ് മുപ്പത്തിയൊന്നിന് അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിച്ച മെസ്സിയെ ചുരുക്കപ്പട്ടികയില്‍ എത്തിച്ചത്. എട്ട് തവണ ബലോണ്‍ ഡി ഓര് നേടിയ മെസ്സി പതിനേഴാം തവണയാണ് സാധ്യതാ പട്ടികയില്‍ ഇടംപിടിക്കുന്നത്. ഇക്കുറി ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍.
ബയേണ്‍ മ്യൂണിക്കിനെ ഇരട്ടക്കിരീടത്തിലേക്ക് നയിച്ച കെയ്ന്‍ 51 കളിയില്‍ 61 ഗോളാണ് അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ ആറ് ഗോളും ഇംഗ്ലണ്ട് സ്ട്രൈക്കര്‍ സ്വന്തമാക്കി. നിലവിലെ ജേതാവ് ഒസ്മാന്‍ ഡെംബലേ ബാഴ്സലോണയുടെ കൗമാരതാരം ലമീന്‍ യമാല്‍, സ്പെയ്നെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച റോഡ്രി എന്നിവരാണ് സാധ്യതാ പട്ടികയില്‍ മുന്നിലുള്ള മറ്റ് താരങ്ങള്‍.



