കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ കൂവപ്പാറയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കിണറ്റിൽ വീണു. ചൊവ്വാഴ്ച പുലർച്ചെ 5.30-ഓടെയാണ് കൂവപ്പാറ സ്വദേശി അഷറഫിന്റെ പുരയിടത്തിലെ കിണറ്റിൽ ആന വീണത്. പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടത്തിൽ നിന്നും കൂട്ടംതെറ്റിയെത്തിയ ആനയാണ് കിണറ്റിൽ വീണത്.വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരു വശം ഇടിച്ച് തിട്ടയാക്കി ആനയെ മുകളിലേക്ക് കയറ്റാനാണ് ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *