നിങ്ങളിൽ നിന്ന് നീതി ലഭിക്കില്ല: ജഡ്ജിക്കു മുന്നിൽ വാദിച്ച് കെജ്രിവാൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: മദ്യനയ അഴിമതി കേസിലെ സി.ബി.ഐ അപ്പീലിൽ ഡൽഹി ഹൈക്കടതി ജഡ്ജി സ്വർണ്ണ കാന്ത ശർമ്മയുടെ ബെഞ്ചിൽ നിന്നും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് മുൻ മുഖ്യന്ത്രി അരവിന്ദ് കെജ്രിവാൾ. കേസിൽനിന്നും ജഡ്ജി പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഇതേ ജഡ്ജിക്ക് മുന്നിൽ നേരിട്ട് ഹാജരായാണ് അദ്ദേഹം വാദിച്ചത്. ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയുടെ ഉത്തരവുകളും കോടതിക്കു പുറത്തുള്ള ചില പെരുമാറ്റവും ആണ് സംശയത്തിനും ആശങ്കകൾക്കും ഇടയായതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല കേസിൽ ഇ.ഡിക്കും സി.ബി.ഐ ക്കും അനുകൂലമായാണ് ജസ്റ്റിസ് ശർമ്മ ഉത്തരവുകൾ ഇറക്കുന്നതെന്നും അദ്ദേഹം വാദിച്ചു. കൂടാതെ ബിജെപിയുടെ അഭിഭാഷക സംഘടനയുടെ പരിപാടിയിൽ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ പങ്കെടുത്തതും സംശയത്തിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം പരിപാടികളിൽ നാലു തവണ ജസ്റ്റിസ് ശർമ്മ പങ്കെടുത്തെന്നും കെജ്രിവാൾ ചൂണ്ടികക്കാട്ടി. ഇതിനു മറുപടിയായി താൻ രാഷ്ട്രീയ പക്ഷപാതത്വം കാണിക്കുന്നു എന്നാണോ ആരോപണം എന്നും ജഡ്ജി ചോദിച്ചു. കേസിൽ കെജ്രിവാളിന്റെ വാദം പൂർത്തിയായി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News