കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ബന്ധു ആത്മഹത്യ ചെയ്തു. നസ്രീന, അദ്നാൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ സഹോദരിമാരുടെ മക്കളാണെന്ന് നാട്ടുകാർ പറയുന്നു.
രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച 16കാരി പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്.
