10 ടൺ അഴുകിയ ഭക്ഷണം ; ഫാക്ടറി അടച്ചുപൂട്ടി ,കുവൈത്തിൽ കർശന നടപടി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയ 10 ടൺ കേടായ ഭക്ഷണം നശിപ്പിച്ചു. പബ്ലിക് ഫുഡ് അതോറിറ്റിയുടെ പരിശോധനയിലാണ് മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഒരു ഫാക്റ്ററി അടച്ചുപൂട്ടുകയും 10 ടണ്ണിലധികം ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തത്. പരിശോധന സംഘങ്ങൾ നടത്തിയ റെയ്ഡിൽ മനുഷ്യോപയോഗത്തിന് അയോഗ്യം ആയ കാലാവധി കഴിഞ്ഞ പച്ചക്കറികളുടെ വലിയ ശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ആകെ 10,071 കിലോഗ്രാം കേടായ പച്ചക്കറികൾ പിടിച്ചെടുത്ത സ്ഥലത്തുതന്നെ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ, പഴകിയ ഭക്ഷണം വിക്കൽ, ശുചിത്വ ലംഘനം, ലൈസൻസ് ഇല്ലാതെ പ്രവർത്തനം , ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാത്ത തൊഴിലാളികളെ നിയമിക്കാൻ എന്നിവ ഉൾപ്പെടെ ആറ് നിയമലംഘനങ്ങൾക്കും കേസെടുത്തു. രാജ്യത്തുടനീളം പരിശോധനകൾ ശക്തമായി തുടരുമെന്നും ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *