തുറവൂർ താലൂക്ക് ആശുപത്രിയിൽ അഗ്നിബാധ

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിൽ അഗ്നിബാധ. ചൊവ്വാഴ്ച രാവിലെ 10:15-ഓടെയായിരുന്നു അപകടം. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് മുകൾ ഭാഗത്തുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ നിന്നുമാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ ഡയാലിസിസ് യൂണിറ്റിലുണ്ടായിരുന്ന രോഗികളെയും മറ്റും സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ ആളപായമുണ്ടായില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. നിലവിൽ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *