ആറ്റിങ്ങലിൽ ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിത്തം

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിൻ പൂർണ്ണമായും കത്തിനശിക്കുകയും, തീ ഹോട്ടലിലേക്കും പടരുകയുമായിരുന്നു.

അപകടസമയത്ത് ഹോട്ടലിൽ ആറോളം ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും ഉടൻ തന്നെ ഓടിമാറാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. ഭാഗ്യവശാൽ ഹോട്ടലിന്റെ പ്രവർത്തന സമയം കഴിഞ്ഞിരുന്നതിനാൽ ഭക്ഷണം കഴിക്കാൻ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടലിലൂടെ തീ കൂടുതൽ വ്യാപിക്കുന്നത് തടയാനായി.

Leave a Reply

Your email address will not be published. Required fields are marked *