‘മറ്റുള്ളവരുടെ കണ്ണീരൊപ്പി, പക്ഷേ വിധി നിനക്കായി കരുതിവെച്ചത് മറ്റൊന്ന്’; നന്ദുവിന്റെ ഓർമകളിൽ സീമ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാൻസറിനോട് സധൈര്യം പൊരുതി ഒടുവിൽ വിടപറഞ്ഞ നന്ദു മഹാദേവയുടെ ഓർമയിൽ നടി സീമ ജി നായർ. അവസാന നിമിഷം വരെയും നീ ചിരിച്ചുകൊണ്ട് എല്ലാത്തിനെയും നേരിട്ടയാളായിരുന്നു അവനെന്ന് നന്ദുവിന്റെ പിറന്നാൾ ദിനത്തിൽ ഫെയ്സ്ബുക്കിൽ സീമ പറയുന്നു. ”ഇന്ന് നന്ദുട്ടന്റെ പിറന്നാള്‍ (നന്ദു മഹാദേവ).. ഒരായിരം ആശംസകളും, സമ്മാനങ്ങളും നിന്നെ തേടിയെത്തുന്ന ദിവസം, അറിവും, ആയുരാരോഗ്യ സൗഖ്യവും ആവോളം നിനക്ക് കിട്ടട്ടെയെന്ന് എല്ലാവരും ആശംസിക്കുന്ന ദിനം. നിന്റെ സങ്കടങ്ങളെയും, വേദനകളെയും മാറ്റി വെച്ച്, മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ നീ ഓടി നടന്നു, പക്ഷേ, വിധി നിനക്കായി കരുതിവെച്ചത് മറ്റൊന്നായിരുന്നു.. അവസാന നിമിഷം വരെയും നീ ചിരിച്ചുകൊണ്ട് എല്ലാത്തിനെയും നേരിട്ടു.. ഇന്ന് ശ്രീകൃഷ്ണ ജയന്തിയും കൂടിയാണ്.. എന്റെ നന്ദു എന്നെ വിളിക്കുന്നത് യശോദാമ്മ എന്നായിരുന്നു.. ഇന്ന് തന്നെ നിന്റെ ജന്മദിനം വന്നത് യാദൃശ്ചികം ആയിരിക്കും.. ഈ യശോദാമ്മയുടെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദുട്ടന്‍ ഇന്ന് ഏതോ ലോകത്തിരുന്നു കുറച്ച് പ്രിയപ്പെട്ടവരുടെ കൂടെ പിറന്നാള്‍ ആഘോഷിക്കുന്നുണ്ടാവും.. Happy birthday nandutta”, എന്നാണ് സീമ ജി നായർ ഫെയ്സ്ബുക്കിൽ കുറിച്ചത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News