Month: July 2026

Year : 2026

24 മണിക്കൂർ നോൺസ്‌റ്റോപ് പറന്നു:ചരിത്രം കുറിച്ച്‌ ക്വാണ്ടാസ് എയർലൈൻസ്

ടുളൂസ് (ഫ്രാൻസ്): ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര നടത്തി ഓസ്‌ട്രേലിയയിലെ ക്വാണ്ടാസ് കമ്പനിയുടെ വിമാനം. പ്രത്യേകമായി മാറ്റങ്ങൾ വരുത്തിയ ഏയർബസ് എ 350 ആണ് 24 മണിക്കൂർ തുടർച്ചയായി പറന്ന് ചരിത്രംകുറിച്ചത്. ഓസ്ട്രേലിയയിലെ മെൽബണിൽനിന്ന് ഫ്രാൻസിലെ ടുളൂസിലേക്കായിരുന്നു യാത്ര. 2027-ഓടെ ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തുനിന്ന് ലണ്ടണിലേക്കും ന്യൂയോർക്കിലേക്കും നോൺസ്‌റ്റോപ് വിമാന സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്ന പ്രൊജക്ട് സൺറൈസ് പദ്ധതിയുടെ ഭാഗമായാണ് ചരിത്രയാത്ര നടത്തിയത്. ക്വാണ്ടാസ് എയർലൈനിന്റെ ദീർഘകാലമായുള്ള പദ്ധതിയാണിത്. മെൽബണിൽനിന്ന് ജൂലൈ 27-ന് പ്രാദേശികസമയം വൈകീട്ട് 5.27-ന് […]
Read more

സുപ്രിംകോടതി ഉത്തരവ് വരെ വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ നോമിനേറ്റ് ചെയില്ല’;മുഖ്യമന്ത്രി

തിരുവനന്തപുരം: വഖഫ് ബോർഡിൽ ഹൈക്കോടതിയിലെ കേസ് തള്ളണമെന്ന ആവശ്യമാണ് അറിയിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ വഖഫ് ബോർഡ് രൂപീകരണം മനഃപൂർവം വൈകിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ തന്നെ ബോർഡ് രൂപീകരിച്ചിരുന്നെങ്കിൽ പുതിയ വ്യവസ്ഥ ബാധകമായിരുന്നില്ല. പ്രതിപക്ഷ അംഗങ്ങളെ ബോർഡിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് കഴിഞ്ഞ സർക്കാർ രൂപീകരണം വൈകിപ്പിച്ചതെന്നും അന്ന് രൂപീകരിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത […]
Read more

ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ ഇനി രണ്ട് ദിവസം മാത്രം

ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിന്റെ അവസാന തിയ്യതി ഈ മാസം 31ന് അവസാനിക്കും. നിങ്ങള്‍ വിദേശത്തേക്ക് മാറിയതുകൊണ്ട് മാത്രം പാന്‍ ഡാറ്റാബേസില്‍ നിങ്ങളുടെ സ്റ്റാറ്റസ് ‘NRI’ ആകില്ല. പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന വ്യക്തിഗത വിവരങ്ങളിലും റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. എന്നാല്‍ PAN നമ്പറില്‍ മാറ്റമുണ്ടാകില്ല. അത് ഏത് സമയത്തും ഒന്ന് തന്നെയായിരിക്കും. പാനും ആധാറും ലിങ്ക് ചെയ്യാത്തവരുടെ PAN കാര്‍ഡുകള്‍ 2023 ജൂലൈ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയിലെ […]
Read more

ആറാം ക്ലാസുകാരിയോട് അശ്ലീല പെരുമാറ്റം; അധ്യാപകന് സസ്‌പെൻഷൻ

ലക്ക്നൗ: സർക്കാർ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ 50-കാരനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. അധ്യാപകനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. രക്ഷിതാക്കളും നാട്ടുകാരും രാവിലെ സ്‌കൂളിന് മുന്നിലെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ സുനിൽ ചൗബേ സ്ഥലത്തെത്തി കർശന നടപടി ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ ഉപരോധം അവസാനിപ്പിച്ചത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, അധ്യാപകൻ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെൺകുട്ടിയെ സ്‌കൂളിലെ […]
Read more

മുസ്ലിം ലീഗിൽ നിന്ന് മുസ്ലീം എന്നത് മാറ്റുന്നതാണ് നല്ലത്’; വിമര്‍ശനവുമായി പി. രാജീവ്

കൊച്ചി: വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി. രാജീവ്. മുഖ്യമന്ത്രിയുടെ ധാരണ സുപ്രീംകോടതിയിൽ കേസ് തള്ളിപ്പോയെന്നാണെന്നും പറഞ്ഞതിനോട് വാക്ക് പാലിക്കുന്ന മുഖ്യമന്ത്രിയെങ്കിൽ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടേണ്ടിയിരുന്നത് സുപ്രീംകോടതിയിലെ കേസാണെന്നും രാജീവ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജീവ്. വഖഫിൽ മുഖ്യമന്ത്രി വീണ്ടും നടത്തുന്നത് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫിൽ നിയമനാധികാരം സർക്കാരിനാണെന്നും ബോർഡിനല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിൽ നിന്ന് മുസ്ലീം എന്നത് മാറ്റുന്നതാണ് നല്ലത്. അതൊരു ലിമിറ്റഡ് കമ്പനി മാത്രം. തങ്ങൾക്ക് താല്‍പര്യം […]
Read more

‘പ്രൊജക്റ്റ് സീറോ’; അഴിമതിക്കെതിരെ പുതിയ പദ്ധതിയുമായി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കെതിരെ പുതിയ പദ്ധതിയുമായി ആഭ്യന്തര, വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അഴിമതിയെ തുരത്താന്‍ യുവജനതയെ സജ്ജരാക്കിക്കൊണ്ട് വിജിലന്‍സ് വകുപ്പും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയും ചേര്‍ന്ന് നടപ്പിലാക്കുന്ന ‘പ്രൊജക്റ്റ് സീറോ’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ലയോള സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ആദ്യ വിജിലന്‍സ് കമാന്‍ഡോയായി നടന്‍ നിവിന്‍ പോളി വിജിലന്‍സ് വിസില്‍ മുഴക്കി. പ്രൊജക്റ്റ് സീറോ വലിയ തുടക്കമാണെന്ന് നിവിന്‍ പോളി പ്രതികരിച്ചു. നിയമത്തിന്റെ വിശ്വാസത്തിലാണ് ഒരു സമൂഹത്തിന്റെ നിലനില്‍പ്പ്. […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യം ലഭിക്കാത്തതിനെതിരെ പ്രതികൾ ഹൈക്കോടതിയിലേക്ക്

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്. ഏഴ് പ്രതികളാണ് ജാമ്യം തേടി ഹ‍ർജി നൽകിയത്. ഹൈക്കോടതിയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരുടെ നിരയെയാണ് വാദത്തിനായി പാർട്ടി ഇറക്കുന്നത്. എന്നാൽ അസിസ്റ്റന്‍റ് സോളിസിറ്റർ ജനറലിനെയക്കം എത്തിച്ച് ജാമ്യ ഹർജിയെ ശക്തമായി എതിർക്കാനാണ് ഇഡിയുടെ നീക്കം. ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ വധിക്കാൻ […]
Read more

കൊളത്തൂരിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് പ്ലസ് ടു വിദ്യാർഥികൾ

കോഴിക്കോട്: കോഴിക്കോട് പ്ലസ് വൺ വിദ്യാർഥിക്ക് പ്ലസ് ടു വിദ്യാർഥികളുടെ മർദനം. അത്തോളി കൊളത്തൂർ എസ്ജിഎം എച്ച്എസ്എസിലാണ് സംഭവം. സംഭവത്തിൽ ആറ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തുവെന്നും വിഷയം പൊലീസിനെ അറിയിക്കുമെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. യൂണിഫോം ഷർട്ടിന്റെ ബട്ടൻസ് ഇടാത്തത് എന്താണെന്ന് ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദനത്തിലേക്ക് വഴിവെച്ചത്. റോഡിൽ വെച്ചായിരുന്നു മർദനം ഉണ്ടായത്. തർക്കത്തിന്റെ ദൃശ്യങ്ങൾ അടക്കം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. തന്നെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്യുകയായിരുന്നുവെന്നാണ് മർദനമേറ്റ പ്ലസ് […]
Read more

അവഹേളിച്ചവർ സന്തോഷിക്കട്ടെ, സൈബർ ആക്രമണത്തിൽ ബിന്ദു കൃഷ്ണ

തിരുവനന്തപുരം:ക്രൂരമായ സൈബർ ആക്രമണം നേരിടുന്നു എന്ന് മന്ത്രി ബിന്ദു കൃഷ്ണ. പിന്നിൽ ഇല്ലാ കഥകൾ പറഞ്ഞ് ആക്രമിച്ച് സന്തോഷം കണ്ടെത്തുന്നവരാണെന്നും മന്ത്രി. അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും അവിടുത്തെ ആചാരമനുസരിച്ചാണ് പെരുമാറുന്നത്.ഏതു പള്ളിയിൽ പോയാലും തല മറച്ചാണ് നിൽക്കുന്നത്. ഉറക്കം ഒഴിഞ്ഞാണ് ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിവസത്തിൽ പള്ളിയിൽ എത്തിയത്. അഭിനയ സാമ്രാട്ട് എന്ന് അവഹേളിച്ചവർക്ക് സന്തോഷം കിട്ടട്ടെ.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ആക്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തിലെ ബിന്ദു കൃഷ്ണയുടെ […]
Read more

കണ്ണൂര്‍ സിപിഐഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ്; ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി

കണ്ണൂര്‍: കണ്ണൂർ സിപിഐഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ്. കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ ക്രമക്കേടെന്ന കണ്ടെത്തലിനെ തുടർന്ന് ലോക്കൽ സെക്രട്ടറിക്കെതിരെ നടപടിയെടുത്തു. ഇ.രമേശനെ പുറത്താക്കാനുള്ള തീരുമാനത്തിന് എരിയാ കമ്മിറ്റി അംഗീകാരം നൽകി. ഉന്നത നേതാക്കളുടെ അറിവോടെയാണ് ക്രമക്കേട് നടത്തിയതെന്നും ആരോപണമുണ്ട്. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറിയിൽ മുഖം നന്നാക്കി വരുന്നതിനിടെയാണ് കണ്ണൂർ സിപിഐഎമ്മിൽ വീണ്ടും പുതിയ ഫണ്ട് ക്രമക്കേട് വിവാദത്തിൽ നടപടിയെടുക്കുന്നത്. കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിൻ്റെ നിർമ്മാണത്തിൽ […]
Read more

Recent News