പുനലൂർ: കൊല്ലം പുനലൂരിൽ ബേക്കറിയിൽ യുവാക്കൾ ഏറ്റുമുട്ടി . ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത്. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അംബാസിഡർ ബേക്കറിയിലായിരുന്നു സംഘർഷം. മുൻ വൈരാഗ്യം ആണ് ഇങ്ങനെയൊരു സംഘർഷത്തിന് കാരണം. ബേക്കറിക്ക് പുറത്തുവച്ചുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് അകത്തും ഉണ്ടായത്. രണ്ട് ചേരികളായി തിരിഞ്ഞുണ്ടായ വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. അതിനിടയിലാണ് ഇവർ ബേക്കറിയിലേക്ക് ഓടി കയറിയത്. കസേരയെടുത്ത് പരസ്പരം അടിച്ചു പൊട്ടിച്ചും മറ്റും ബേക്കറിയിൽ വലിയ നാശനഷ്ടവും ഉണ്ടാക്കി. സിസിടിവി ദൃശ്യങ്ങളടക്കം തെളിവാക്കി ബേക്കറി ഉടമ പുനലൂർ പൊലീസിൽ പരാതി നൽകി. എന്നാൽ പുനലൂർ പൊലീസ് കേസ് എടുത്തിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
Related Posts
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മലപ്പുറത്ത് യുവാവിന് സൂര്യതാപമേറ്റു
പാലക്കാട്: സംസ്ഥാനത്ത് താപനില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥാ…
നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; ഉത്തരവിറക്കി റവന്യൂ വകുപ്പ്
പത്തനംതിട്ട: അന്തരിച്ച മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകിക്കൊണ്ട് റവന്യൂ…
എഡിജിപി അജിത് കുമാറിന്റെ ഓഫീസിൽ പരിശോധന നടത്തി എസ്ഐടി
തിരുവനന്തപുരം: നവകേരള യാത്രക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ…
