വയനാട്: വയനാട് ബത്തേരി ദൊട്ടപ്പകുളത്ത് വൻ ഹാൻസ് വേട്ട. വീടിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച വൻ ലഹരി ശേഖരം പിടികൂടി. ബീനാച്ചി സ്വദേശി ഹാരിസാണ് പിടിയിലായത്. 6400 പാക്കറ്റ് ഹാൻസും പിടികൂടി. പത്തോളം ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. വീട്ടിലെ കിടപ്പുമുറിക്ക് താഴെ, അലമാര വെച്ച് മറച്ച നിലയിലായിരുന്നു രഹസ്യ അറ നിർമ്മിച്ചിരുന്നത്. അടുത്ത കാലത്ത് വയനാട് ജില്ലയിൽ പിടികൂടുന്ന ഏറ്റവും വലിയ ഹാൻസ് ശേഖരമാണിത്. രഹസ്യ വിവരത്തെ തുടർന്ന് ബത്തേരി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
Related Posts
ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ. മുംബൈയിൽ നിന്നാണ് ഇയാളെ പൊലീസ്പിടികൂടിയത്.…
പശ്ചിമ ബംഗാളിൽ യുവതിയെ കൊലപ്പെടുത്തി മുങ്ങി; പെരുമ്പാവൂരിൽ നിന്നും പിടികൂടി കേരള പൊലീസ്
കൊച്ചി: ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതിയെ പിടിയിൽ പൊലീസ്. വെസ്റ്റ് ബംഗാൾ കൃഷ്ണകുഞ്ചി സ്വദേശി ഫക്കീർ മണ്ഡൽ (51)നെയാണ്…
സുവേന്ദു അധികാരിയുടെ പിഎയുടെ കൊലപാതകത്തിൽ അന്വേഷണം പുതിയ തലത്തിലേക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സൺ അസിസ്റ്റൻ്റ് ചന്ദ്രനാഥ് രഥിൻ്റെ കൊലപാതകം സിബിഐ അന്വേഷിക്കും. പശ്ചിമ ബംഗാൾ…
