ബെംഗളൂരു: ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ. ഗാസിയാബാദിൽ നിന്നാണ് സഞ്ജയ് നഗർ പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്നും ഇയാളുടെ പക്കൽ നിന്ന് ഇലക്ട്രോണിക് ഡിവൈസ് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ഗാസിയാബാദിൽ നിന്ന് ഇയാളെ ബെംഗളൂരുവിൽ എത്തിച്ചു. ഇന്നും ഇന്നലെയും ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി എത്തിയിരുന്നു. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഐഎസ്ആർഓ അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്.
Related Posts
എച്ച്-വൺ എൻ-വൺ ബാധിച്ച് എറണാകുളത്ത് രണ്ടുമരണം, രോഗലക്ഷണങ്ങളും പ്രതിരോധവും
കൊച്ചി: എച്ച്-വൺ എൻ-വൺ ബാധിച്ച് എറണാകുളം ജില്ലയിൽ വീണ്ടും മരണം. കടവന്ത്ര സ്വദേശിനിയായ ഓമന(61), നേര്യമംഗലം കവളങ്ങാട് മണിക്കിണർ കൈതക്കാട്ടുവീട്ടിൽ…
സ്വകാര്യ ബസിനുള്ളിൽ ഡ്രൈവർ സീറ്റിന് സമീപം സ്റ്റിയറിങ്ങിന് തൊട്ടടുത്ത് പാമ്പ്
മലപ്പുറം: കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ‘കുവൈറ്റ്’ എന്ന സ്വകാര്യ ബസിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് ജീവനക്കാർക്കിടയിലും നാട്ടുകാർക്കിടയിലും വലിയ പരിഭ്രാന്തി…
കർഷകരുടെ ആശങ്കകൾക്ക് അതിവേഗം പരിഹാരം; കൃഷി വകുപ്പിൽ ഹെൽപ്പ് ലൈൻ സംവിധാനവും നിരീക്ഷണ കേന്ദ്രവും ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ അപ്രതീക്ഷിതവും തീവ്രവുമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കർഷകർക്ക് പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് വേഗത്തിൽ സഹായവും മാർഗനിർദേശവും ലഭ്യമാക്കുന്നതിനായി ഡയറക്ടറേറ്റിലും…
