പുനലൂർ: കൊല്ലം പുനലൂരിൽ ബേക്കറിയിൽ യുവാക്കൾ ഏറ്റുമുട്ടി . ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത്. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അംബാസിഡർ ബേക്കറിയിലായിരുന്നു സംഘർഷം. മുൻ വൈരാഗ്യം ആണ് ഇങ്ങനെയൊരു സംഘർഷത്തിന് കാരണം. ബേക്കറിക്ക് പുറത്തുവച്ചുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് അകത്തും ഉണ്ടായത്. രണ്ട് ചേരികളായി തിരിഞ്ഞുണ്ടായ വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. അതിനിടയിലാണ് ഇവർ ബേക്കറിയിലേക്ക് ഓടി കയറിയത്. കസേരയെടുത്ത് പരസ്പരം അടിച്ചു പൊട്ടിച്ചും മറ്റും ബേക്കറിയിൽ വലിയ നാശനഷ്ടവും ഉണ്ടാക്കി. സിസിടിവി ദൃശ്യങ്ങളടക്കം തെളിവാക്കി ബേക്കറി ഉടമ പുനലൂർ പൊലീസിൽ പരാതി നൽകി. എന്നാൽ പുനലൂർ പൊലീസ് കേസ് എടുത്തിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
Related Posts
ശബരിമല ഭക്ഷണത്തിൽ മായമോ?
പത്തനംത്തിട്ട:ശബരിമലയിലെ ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച് ഗുരുതര ആശങ്കയുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ശബരിമലയിലെ ഭക്ഷണത്തിൽ പോലും മായം ചേർക്കാൻ തയ്യാറുള്ള…
സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യണം; കേന്ദ്രമന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന ‘പ്രിയദർശിനി’ സൗജന്യ യാത്രാപദ്ധതി വിജയമാക്കാൻ സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ സ്വമേധയാ ആനുകൂല്യം…
‘PM ശ്രീ: ‘പിന്മാറാൻ ആകുമെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്താൻ’; മന്ത്രി എൻ ഷംസുദ്ദീൻ
തിരുവനന്തപുരം: പിഎം ശ്രീ ഫണ്ട് കിട്ടണമെങ്കിൽ നടപടികളിലേക്ക് കടക്കണമെന്നും നടപടികൾ ആരംഭിച്ചു എന്ന് ആരും പറഞ്ഞിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി എൻ…
