നിതിൻ രാജിന്‍റെ മരണം ; നോയിഡയിൽ നിന്ന് ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്ന് പേർ പിടിയിൽ

കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ പൊലീസിന്റെ നിർണായക നീക്കം. നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് പ്രതികളെ സൈബർ പൊലീസ് സംഘം പിടികൂടിയത്.

ഇവരുടെ പക്കൽ നിന്നും സിമ്മുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രതികളെ കണ്ണൂരിലെത്തിച്ചു. ഇൻസ്റ്റന്റ് ഫണ്ട്സ് എന്ന ലോൺ ആപ്പ് നടത്തിപ്പുകാരാണ് അറസ്റ്റിലായ പ്രതികൾ.

Leave a Reply

Your email address will not be published. Required fields are marked *