റാസൽഖൈമ പോലീസ് എയർ വിങ്

അജ്മാൻ : എമിറേറ്റിന്റെ നഗരവികസന പദ്ധതിയായ അജ്മാൻ മുനിസിപ്പാലിറ്റിയുടെ എ.എം. 30×30 അജൻഡ ആരംഭിച്ച് അജ്മാൻ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി. അഞ്ച് പ്രധാന പാക്കേജുകൾക്ക് കീഴിൽ 30 പദ്ധതികൾ നടപ്പാക്കുന്നതിനായി 180 കോടി ദിർഹമാണ് നീക്കിവെച്ചിട്ടുള്ളത്. എമിറേറ്റിന്റെ അഭിവൃദ്ധി, ആകർഷണീയത, നഗര സൗന്ദര്യം എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതികൾ രൂപകല്പന ചെയ്തത്. അജ്മാൻ വിഷൻ 2030-ന് അനുസൃതമാണ് പുതിയ പ്രഖ്യാപനം. സാമൂഹിക ക്ഷേമം പ്രോത്സാഹിപ്പിക്കാനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഫലപ്രദമാകുന്ന നൂതന നഗര മാതൃക സൃഷ്ടിക്കാനാണ് എമിറേറ്റ് ശ്രമിക്കുന്നത്. സുസ്ഥിര നഗരവളർച്ചയെ പിന്തുണയ്ക്കുന്നതിലും എമിറേറ്റിന്റെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിനും പുതിയ പദ്ധതികൾ നിർണായക സംഭാവനകൾ നൽകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *