ഡൽഹി: കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി വരുന്നു എന്ന് റിപ്പോർട്ട്. ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി ഉൾപ്പെടെയുള്ളവർക്ക് സ്ഥാന ചലനമുണ്ടായേക്കും. സിജെപി പ്രതിഷേധത്തെ തുടർന്ന് രാജിവെക്കേണ്ടി വന്ന വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വീണ്ടും മന്ത്രിസഭയിൽ തിരിച്ചെത്താനുള്ള സാധ്യതഉണ്ടെന്നാണ് റിപ്പോർട്ട്. രാജ്നാഥ് സിങ്, നിർമല സീതാരാമൻ, നിതിൻ ഗഡ്കരി തുടങ്ങി പ്രധാനപ്പെട്ട മന്ത്രിമാർക്ക് സ്ഥാന ചലനത്തിന് സാധ്യതയുണ്ട്. ഒരു മാസത്തിനകം സുപ്രധാനമായ തീരുമാനങ്ങൾ ബിജെപി നേതൃത്വം എടുക്കും. ബിജെപി സംഘടനാ തലത്തിൽ കഴിഞ്ഞ ദിവസം ചില മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിസഭയിലും മാറ്റം വരുത്താൻ പോകുന്നത്. ചില മുതിർന്ന നേതാക്കളെ ഗവർണർമാരാക്കുന്നതും ആലോചനയിലാണ്. മാത്രമല്ല മഹാരാഷ്ട്രയിലെ എകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയ്ക്ക് പുതിയ മന്ത്രിസഭയിൽ നേട്ടമുണ്ടാകുമെന്നാണ് വിവരം.



