ന്യൂഡൽഹി: മൺസൂൺ കാലത്ത് രാജ്യത്ത് എച്ച്1എൻ1 ) രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഡൽഹിയിൽ മാത്രം 1,770-ലധികം കേസുകൾ സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, കർണാടക, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസിന് പുതിയ വകഭേദങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗലക്ഷണങ്ങൾ മിക്കവരിലും തനിയെ മാറുന്നതാണെന്നും ഐ.എം.എ വ്യക്തമാക്കി.
Post Views: 11



