എമിറേറ്റ്‌സ് റോഡിൽ രണ്ട്‌ പുതിയ പാതകൾ 30-ന് തുറക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ് : എമിറേറ്റ്സ് റോഡിൽ അഞ്ചുകിലോമീറ്റർ നീളത്തിൽ നിർമിച്ച പുതിയ രണ്ടുപാതകൾ ഈ മാസം 30-ന്‌ ഗതാഗതത്തിനായി തുറന്നുനൽകുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. ഷാർജയിൽനിന്ന് വാദി അൽ അമർദി പ്രദേശത്തേക്കുപോകുന്ന ദിശയിലാണ് പുതിയ പാത സജ്ജമാക്കിയിരിക്കുന്നത്. ദുബായും വടക്കൻ എമിറേറ്റുകളും തമ്മിലുള്ള ഗതാഗതം കൂടുതൽ വേഗത്തിലാക്കാനും തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ആർ.ടി.എ. ഈ പദ്ധതി നടപ്പിലാക്കിയത്. ഇതോടെ പാതകളുടെ എണ്ണം ആറിൽ നിന്ന് എട്ടായി ഉയരും. റോഡിന്റെ ശേഷി മണിക്കൂറിൽ 12,000 വാഹനങ്ങളിൽനിന്ന് 16,000 ആയി (33 ശതമാനം വർധന) വർധിക്കുകയും ചെയ്യും. തിരക്കേറിയ സമയങ്ങളിൽ യാത്രാസമയത്തിൽ 25 ശതമാനംവരെ കുറവുണ്ടാകും.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News