1200 ബസ് ജീവനക്കാർക്ക് സുരക്ഷാപരിശീലനംനൽകി ഷാർജ സിവിൽ ഡിഫൻസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷാർജ : പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനു മുന്നോടിയായി വിദ്യാർഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി 1200 സ്‌കൂൾ ബസ് ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും അടിയന്തര പ്രതിരോധ-സുരക്ഷാ പരിശീലനം നൽകി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി. ഷാർജ കൾച്ചറൽ പാലസ് തിയേറ്ററിൽവെച്ചാണ് രണ്ടുദിവസത്തെ ശില്പശാല സംഘടിപ്പിച്ചത്. ഷാർജ സിറ്റി, ഈസ്റ്റേൺ റീജൺ, സെൻട്രൽ റീജൺ എന്നിവിടങ്ങളിലെ സ്‌കൂളുകളിൽനിന്നുള്ള 700 ഡ്രൈവർമാരും 500 സൂപ്പർവൈസർമാരുമാണ് പരിശീലനത്തിൽ പങ്കെടുത്തത്. ഓരോ യാത്ര അവസാനിക്കുമ്പോഴും ബസിനുള്ളിൽ കുട്ടികളാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും കർശന നിർദേശം നൽകി. അപകടങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ പരിഭ്രാന്തരാകാതെ, കുട്ടികളെ സുരക്ഷിതമായും വേഗത്തിലും ബസിൽനിന്ന് പുറത്തെത്തിക്കാനുള്ള നടപടികൾ പരിശീലിപ്പിച്ചു. ബസിലെ അടിയന്തര പുറത്തുകടക്കൽ വഴികളിൽ തടസ്സങ്ങളൊന്നും ഉണ്ടാകരുതെന്ന് ഉറപ്പാക്കാൻ നിർദേശിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News