ഇന്‍ഡിഗോ വിമാനം എഞ്ചിന്‍ തകരാര്‍ മൂലം അടിയന്തര ലാന്‍ഡിങ്ങ് നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്ങ് നടത്തി ഗോവ-ഡല്‍ഹി ഇന്‍ഡിഗോ വിമാനം. ഇന്ന് രാവിലെ ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് ആകാശമധ്യേ എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഗോവയില്‍ തന്നെ തിരിച്ചിറക്കുകയായിരുന്നു. വിമാനം അറ്റകുറ്റപ്പണികള്‍ക്കായി മാറ്റി. 3.20ന് വീണ്ടും യാത്ര ആരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.നിശ്ചിത സമയത്തേക്കാള്‍ അഞ്ച് മിനിറ്റ് വൈകിയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.

പറന്നുയര്‍ന്ന് അധികം വൈകാതെ വിമാനത്തിന്റെ ഒരു എന്‍ജിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൈലറ്റുമാര്‍ വിമാനം സുരക്ഷിതമായി മനോഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് കുറച്ചുസമയത്തേക്ക് ഫുള്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. വിമാനം നിലവില്‍ വിശദമായ മെയിന്റനന്‍സ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ആവശ്യമായ എല്ലാ അനുമതികളും ലഭിച്ച ശേഷമേ വിമാനം സര്‍വീസ് പുനരാരംഭിക്കുകയുള്ളൂവെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യം പരമാവധി കുറയ്ക്കാന്‍ ശ്രമിച്ചതായും യാത്രക്കാര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ നല്‍കുകയും സമയബന്ധിതമായി വിവരങ്ങള്‍ കൈമാറുകയും ചെയ്തതായി ഇന്‍ഡിഗോ അറിയിച്ചു.

ഡല്‍ഹിയിലെത്താന്‍ യാത്രക്കാര്‍ക്കായി ബദല്‍ യാത്രാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.അതേസമയം തിങ്കളാഴ്ച ദമാമില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനും അടിയന്തര ലാന്‍ഡിങ് നടത്തേണ്ടി വന്നിരുന്നു. വിമാനത്തിനുള്ളില്‍ ബോംബ് ഭീഷണി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനത്തിന്റെ ശുചിമുറിയില്‍ ‘ബോംബ്’ എന്ന് എഴുതിയ ടിഷ്യു പേപ്പര്‍ കാബിന്‍ ക്രൂ അംഗം കണ്ടെത്തിയതോടെയാണ് ആശങ്ക ഉയര്‍ന്നത്. വിമാനം അഹമ്മദാബാദില്‍ ഇറക്കിയ ശേഷം സുരക്ഷാ പരിശോധനകള്‍ക്കായി ഒറ്റപ്പെട്ട ബേയിലേക്ക് മാറ്റി. വിമാനത്തിലുണ്ടായിരുന്ന 32 യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ച് ടെര്‍മിനല്‍ 2-ലേക്ക് മാറ്റിയിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News