സിനിമയിലെ തന്റെ തുടക്കകാലത്ത് സെറ്റില്‍ വച്ച് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ സൂരി. ഒരു സെറ്റിൽ വച്ച് തന്റെ ഷർട്ട് അഴിച്ച് മറ്റൊരു നടന് കൊടുക്കാന്‍ സംവിധായകൻ പറഞ്ഞെന്നും വെറും തോർത്ത് മാത്രം ധരിച്ച് നിന്നെന്നുമാണ് സൂരി പറഞ്ഞത്. പുതിയ ചിത്രം മണ്ടാടിയുടെ റിലീസിന് മുൻപ് നല്കിയ ഒരു അഭിമുഖത്തിലാണ് സൂരി ഇക്കാര്യം തുറന്ന് പറഞ്ഞത്. ‘എന്നെ ഒരു സിനിമയുടെ ചിത്രീകരണത്തിനായി വിളിച്ചു. വലിയ കോമഡി നടനുമായുള്ള കോമ്പിനേഷന്‍ സീന്‍ ആയിരുന്നു.
ഷൂട്ടിന് ശേഷം അവര്‍ മോണിറ്റര്‍ നോക്കി. ആ വലിയ നടനും സംവിധായകനും തമ്മില്‍ കാര്യമായ ചര്‍ച്ച തന്നെ നടന്നു. പിന്നീട് എന്നെ വിളിച്ചു. എന്നിട്ട് എന്റെ ഷര്‍ട്ട് അഴിച്ച് മറ്റൊരു നടന് കൊടുക്കാന്‍ പറഞ്ഞു. അത് എന്റെ സ്വന്തം ഷര്‍ട്ടായിരുന്നു. അത് അവന് പാകമാകുന്നത് പോലുമുണ്ടായിരുന്നില്ല. സ്റ്റിച്ച് അഴിച്ച് വലുതാക്കിയാണ് അവന് നല്‍കിയത്. ശേഷം അവർ അത് കോസ്റ്റ്യൂം വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു. ഞാന്‍ വെറും തോർത്ത് മാത്രം ധരിച്ച് നിന്ന് ഇതെല്ലാം കാണുകയായിരുന്നു. ആ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും സൂരി പറഞ്ഞു.
ആ സംവിധായകന് ഇന്ന് വലിയ നിലയിലാണ്. അദ്ദേഹത്തിന് ഈ സംഭവം ഓര്‍മയുണ്ടാകില്ല. ഞാൻ ആയിരുന്നു ആ നടനെന്നും ഓര്‍ത്തിരിക്കാന്‍ സാധ്യതയില്ല. വിശപ്പും, അപമാനിക്കലുകളും ചതിയുമെല്ലാം എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതെല്ലാം എനിക്ക് ശീലമായി. എന്നെ ചതിച്ചവര്‍ക്കുള്ള സമര്‍പ്പണമാണ് ഇന്നത്തെ എന്റെ വിജയം. ഞാന്‍ മുന്നോട്ട് പോവുകയാണെന്നും സൂരി കൂട്ടിച്ചേർത്തു. അതേസമയം, സൂരി നായകനായി പുറത്തിറങ്ങുന്ന സ്പോർട്സ് ഡ്രാമ ചിത്രം മണ്ടാടിയുടെ റിലീസ് ഈ മാസം 11ന് ഉണ്ടാകും.



