കണ്ണൂർ: ന്യുമാഹിയിൽ എംഡിഎംഎയുമായി യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശി റുബൈദയും സുഹൃത്ത് അജ്മലുമാണ് പിടിയിലായത്. ഇവരിൽനിന്ന് 16.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി റിപ്പോർട്ട്.
ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ റുബൈദ നേരത്തെയും പ്രതിയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Post Views: 42



