ഡൽഹി: ഡൽഹിയിലേക്ക് യാത്ര ചെയ്യുന്ന വാഹന ഉടമകൾ ശ്രദ്ധിക്കുക, നവംബർ ഒന്ന് മുതൽ ദേശീയ തലസ്ഥാനത്തേക്കുള്ള വാഹന പ്രവേശനത്തിൽ പുതിയ നിയന്ത്രണം വരുന്നതായി റിപ്പോർട്ട്. ദേശീയ തലസ്ഥാന മേഖലയിലെ പത്ത് ലക്ഷത്തിലധികം വാഹനങ്ങളെ ഈ തീരുമാനം ബാധിച്ചേക്കും.
ഡൽഹിയിലെ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങളുടെ പ്രവേശനം തടയുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. ഇതോടെ ഡൽഹിയിലേക്ക് ദിവസേന യാത്ര ചെയ്യുന്നവരും അതിർത്തി പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങളുമായി എത്തുന്നവരും പുതിയ നിർദേശങ്ങൾ ശ്രദ്ധിക്കേണ്ടിവരും.
Post Views: 13



