നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണം; വിശദീകരണവുമായി സിപിഎം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ഇരിട്ടിയിലെ നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണത്തിൽ വിശദീകരണവുമായി സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റി രംഗത്ത്. സ്വാശ്രയ കോളേജ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ പാർട്ടി ഘടകങ്ങളുടെ പിന്തുണയോടെ ആകെ 24 ലക്ഷം രൂപ മാത്രമാണ് സമാഹരിച്ചതെന്ന് ഏരിയ കമ്മിറ്റി വ്യക്തമാക്കി. എന്നാൽ കോളേജ് സ്ഥാപിക്കുന്നതിന് ആവശ്യമായ 5 ഏക്കർ ഭൂമി കണ്ടെത്താൻ കഴിഞ്ഞില്ല.

പ്രളയവും കൊവിഡും പ്രതീകൂല സാഹചര്യമായി. ഇതിനിടെ ആരംഭിച്ച പാരലൽ കോളേജിന്റെ പ്രവർത്തനവും നിലച്ചു. നിലവിൽ പിരിച്ചെടുത്ത തുകയേക്കാൾ കൂടുതൽ മൂല്യമുള്ള 38 സെന്റ് ഭൂമി സൊസൈറ്റിയുടെ കൈവശമുണ്ടെന്നും, അതിനാൽ നിക്ഷിപ്ത താൽപര്യക്കാരുടെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News