Author: Arya

കുവൈത്തിൽ 19 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്

കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിലെ 19 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഉത്തരവിട്ടു. ആക്ടിംഗ് ഡയറക്ടർ ജനറൽ ഷുൽമാൻ അൽ-ജുഹൈലിയാണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, ജഹ്റ ഹാൻഡിക്രാഫ്റ്റ് ഏരിയ എക്സ്പാൻഷൻ, സൗത്ത് ഉം ഖുറ, മിർഖാബ് ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലെ പ്ലോട്ടുകൾക്കെതിരെയാണ് നടപടി. കരാറിന്റെയോ ലൈസൻസിന്റെയോ കാലാവധി അവസാനിച്ചത്, അപകടകരമായ വസ്തുക്കൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ചത്, അഗ്നിശമന ഉപകരണങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തിയത്, പരിശോധനാ […]
Read more

രാജ്യം സുരക്ഷിതമെന്ന് സൈബർ സുരക്ഷാ കൗൺസിൽ

അബുദാബി : രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ചെറുത്ത് യുഎഇ.യുഎഇ സൈബർ സുരക്ഷാ കൗൺസിലാണ്ഇക്കാര്യം അറിയിച്ചത്. വ്യോമയാനം, ഊർജ്ജം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണുണ്ടായത്. നിർണായക സംവിധാനങ്ങൾക്കും അവശ്യ സേവനങ്ങൾക്കും തകരാറോ തിരിച്ചടിയോ ഉണ്ടായിട്ടില്ല. യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾ, ബിസിനസുകൾ, സുപ്രധാന മേഖലകൾ എന്നിവ സൈബർ സുരക്ഷ ശക്തമാക്കി കൊണ്ടിരിക്കുകയാണ്.
Read more

ക്രിക്കറ്റില്‍ നിക്ഷേപമിറക്കിയ ബെല്ലിംഗ്‌ഹാം പ്രീസീസണ്‍ വെട്ടിക്കുറച്ചു

ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഗോളടിച്ച്‌ കൂട്ടിയ ജൂഡ്‌ ബെല്ലിംഗ്‌ഹാം സ്‌പാനിഷ്‌ ക്ലബ്ബ്‌ റയല്‍മാഡ്രിഡിനൊപ്പം പ്രീസീസണ്‍ മത്സരങ്ങള്‍ കളിക്കാന്‍ വൈകുന്നത്‌ എന്തുകൊണ്ട്‌? ലോകകപ്പ്‌ തിരക്കുകള്‍ കഴിഞ്ഞ്‌, ക്ലബ്ബ്‌ സീസണിന്‌ തയ്യാറെടുക്കാന്‍ ബെല്ലിംഗ്‌ഹാമിന്‌ അനുവദിച്ച കാലാവധിയൊക്കെ കഴിഞ്ഞു. ഓഗസ്‌റ്റ്‌ അഞ്ചിന്‌ റയല്‍മാഡ്രിഡ്‌ ക്യാമ്പില്‍ ചേരേണ്ടതായിരുന്നു. ബുധനാഴ്‌ച സ്‌പാനിഷ്‌ ക്ലബ്ബ്‌ ഡിപ്പോര്‍ട്ടീവോ ല കൊരുനക്കെതിരായ പ്രീസീസണ്‍ മത്സരത്തിലും ബെല്ലിംഗ്‌ഹാം കളിക്കില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. റയല്‍ നിരയിലെ സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബപ്പെ, പുതിയ സൈനിംഗ്‌ മാര്‍ക്‌ കുകുറേയ, ഇബ്രാഹിമ കൊനാറ്റെ, ഓറെലിന്‍ ചൗമേനി എന്നിവര്‍ […]
Read more

ഫിഫ പ്രസിഡന്‍റിന് പിന്തുണയുമായി ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ഫിഫ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ജിയാനി ഇൻഫാന്‍റിനോയെ പുറത്താക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇൻഫാന്‍റിനോയെ മാറ്റാൻ ഫിഫ ആലോചിക്കുന്നുണ്ടെങ്കിൽ അത് അവർ വരുത്തുന്ന വലിയ തെറ്റായിരിക്കുമെന്നും, അദ്ദേഹം പദവി ഒഴിഞ്ഞാൽ ഫിഫയ്ക്ക് ഇനി ഒരിക്കലും ഇത്രയും വലിയ സാമ്പത്തിക വിജയമോ ജനപ്രീതിയോ നേടാനാകില്ലെന്നും സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. ഏതെങ്കിലും കാരണത്താൽ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയെ മാറ്റാൻ ഫിഫ ആലോചിക്കുന്നുണ്ടെങ്കിൽ, അത് അവർ വരുത്തുന്ന […]
Read more

‘ദാദ’യ്ക്കും ഭാര്യയ്ക്കും കത്തിലൂടെ വധഭീഷണി

കൊൽക്കത്ത: മുൻ ഇന്ത്യൻ നായകനും ബിസിസിഐ മുൻ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും നേരെ വധഭീഷണി. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് ഗാംഗുലി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. തങ്ങളെയും ഒപ്പമുള്ളവരെയും അപായപ്പെടുത്തുമെന്നാണ് കത്തുകളിൽ മുന്നറിയിപ്പുള്ളതെന്ന് ഗാംഗുലി പരാതിയില്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച കൊൽക്കത്തയിലെ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി) ഓഫീസിൽ കടുത്ത ഭാഷയിലുള്ള രണ്ട് കത്തുകൾ ലഭിച്ചതോടെയാണ് ഗാംഗുലി ദക്ഷിണ കൊൽക്കത്തയിലെ ഠാക്കൂർപുകുർ പൊലീസ് സ്റ്റേഷനിൽ പരാതി […]
Read more

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ;

കൊച്ചി: സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിൻ്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ്, നാളെ ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിൽ കൂടി ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാവുന്നതാണ്.ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന […]
Read more

‘മധുരമീ ജീവിത’ത്തിൽ ലക്ഷ്മിയായി ദിൽഷ പ്രസന്നൻ

കൊച്ചി :സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം മധുരമീ ജീവിതത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത്. ദിൽഷ പ്രസന്നൻ അവതരിപ്പിക്കുന്ന ഡോ. ലക്ഷ്മി എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ലുക്കാണിത്. ചിത്രം ഓ​ഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തും. വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന പരിചിതരും അവരുടെ പ്രണയവും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ പടത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിദ്ദിഖിന്റെ കരിയറിലെ 351-ാമത് ചിത്രം കൂടിയാണ് മധുരമീ ജീവിതം. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന […]
Read more

മൂന്നാം വാരത്തിലും മികച്ച നേട്ടവുമായി ‘ജനനായകന്‍’; ഇതുവരെ നേടിയത്

കൊച്ചി : തെന്നിന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് തമിഴ് താരം വിജയ്. അതിനാല്‍ത്തന്നെ അദ്ദേഹം നായകനായ ചിത്രങ്ങളുടെ റിലീസിനായി കോളിവുഡില്‍ വലിയ കാത്തിരിപ്പ് എപ്പോഴും ഉണ്ടാവാറുണ്ട്. രാഷ്ട്രീയ പ്രവേശനത്തിനായി വിജയ് സിനിമ ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനം ഇന്‍ഡസ്ട്രിയിലും പ്രേക്ഷകര്‍ക്കിടയിലും വലിയ നിരാശയാണ് സൃഷ്ടിച്ചത്. പൊങ്കല്‍ റിലീസ് ആയി പ്രഖ്യാപിച്ച്, എന്നാല്‍ സെന്‍സര്‍ സംബന്ധമായ പ്രശ്നങ്ങളാല്‍ റിലീസ് നീണ്ട അദ്ദേഹത്തിന്‍റെ അവസാന ചിത്രം ജനനായകന്‍ ഒടുവില്‍ ആറ് മാസത്തിന് ശേഷം ജൂലൈ 23 നാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ […]
Read more

ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’ സെക്കൻഡ് ലുക്ക്

കൊച്ചി : അനന്തു എന്‍റ‍‍ര്‍ടെയ്ൻമെന്‍റ്സ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’ എന്ന ചിത്രത്തിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. കുഞ്ചാക്കോ ബോബനും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിലേതായി ഒരു വേറിട്ട രീതിയിലുള്ളൊരു പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. അഡിഡാസ് ജാക്കറ്റുമിട്ട് ട്രഡീഷണൽ ആഭരണങ്ങളും അണിഞ്ഞിരിക്കുന്ന ഒരു ട്രെൻഡി മുത്തശ്ശിയെയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്‍റ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ […]
Read more

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റെർടെയ്നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ​ഗാനം പുറത്ത്

കൊച്ചി : ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റെർടെയ്നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രത്തിലെ ​ഗാനം റിലീസ് ചെയ്തു. കാലഭൈരവ സം​ഗീതം ഒരുക്കിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് കാലഭൈരവയും സർഷ്യംസും ചേർന്നാണ്. ഇരുവരും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നതും. ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആർക്കാ മീഡിയ വർക്ക്സും, ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എസ്. എസ്. രാജമൗലിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഡോൺട്ട് […]
Read more

Recent News