Author: Greeshma Joshi

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം; തിരിച്ചടിയുമായി യുഎസ്: ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെ വ്യോമാക്രമണം

വാഷിം​ഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും കനത്ത പ്രഹരം ഉടനെന്നുമാണ് ട്രംപ് ഭീഷണി ഉയർത്തിയത്. മധ്യേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ നടത്തിയ ആക്രമണത്തിന് മറുപടി നൽകുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ ഭീഷണി ഇറാൻ തള്ളി. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാനെതിരെ യുഎസ് വ്യോമാക്രമണം തുടങ്ങിയതായി റിപ്പോർട്ട്. ജോർദാനിൽ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ഇറാൻ […]
Read more

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റം തുടരുന്ന സാഗർ സൂര്യ വമ്പൻ ചിത്രങ്ങളിലെ നായക വേഷങ്ങളിലേക്ക്. സംവിധായകൻ വിനയന്റെ ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുങ്ങുന്ന പുതിയ ഫാന്റസി ത്രില്ലറിൽ ഗിന്നസ് പക്രുവിനൊപ്പം നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാഗർ സൂര്യയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രം സാഗറിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ടായാണ് വിലയിരുത്തപ്പെടുന്നത്. ടെലിവിഷനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ സാഗർ, ഓരോ ചിത്രത്തിലും വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന […]
Read more

ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ. സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. എന്നാല്‍, ആദ്യ കുറ്റപത്രത്തിൽ ശിവശങ്കർ പ്രതിപട്ടികയിലില്ല. പ്രളയബാധിതർക്ക് ഫ്ലാറ്റ് നിർമ്മിക്കുന്നതിനായി യുഎഇയിലെ റെഡ് ക്രസന്റുമായി ഒപ്പുവെച്ചത് പ്രകാരം 21 കോടി രൂപ ലഭിച്ചിരുന്നു. ഇതിൽ നാല് കോടി പ്രതികൾ കമ്മീഷനായി തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ, ലൈഫ് മിഷൻ സി ഇ ഒ […]
Read more

വിവാദ പരാമർശം നടത്തിയ ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധം; എഐവൈഎഫ് പ്രവർത്തകർക്കെതിരെ കേസ്

കൊച്ചി: ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന പ്രസ്താവന നടത്തിയ ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. എഐവൈഎഫ് പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരൽ അടക്കമുള്ള വകുപ്പുകളിലാണ് മട്ടാഞ്ചേരി പൊലീസ് കേസെടുത്തത്. വിവാദ പരാമര്‍ശനങ്ങള്‍ നടത്തിയതിന് ടി ജി മോഹൻദാസിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. തിരുവനന്തപുരം സൈബർ പൊലീസാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. അശ്ലീലവും അധിക്ഷേപവും നിറച്ച വീഡിയോകൾക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി […]
Read more

തുലാഭാരം നടത്തുന്നതിനിടെ കയര്‍ പൊട്ടിവീണു; വി മുരളീധരന്‍ എംഎല്‍എയ്ക്ക് പരിക്ക്

തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന് പരിക്ക്. തിരുവനന്തപുരം പൗര്‍ണമി കാവിലെ തുലാഭാരത്തിനിടെയാണ് സംഭവം നടന്നത്. എംഎല്‍എയുടെ കാലിനാണ് പരിക്കേറ്റത്. പരിക്ക് നിസാരമാണെന്ന് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു.
Read more

സമരം ശക്തമാക്കി അധ്യാപക റാങ്ക് ഹോള്‍ഡേഴ്‌സ്; പ്രതിഷേധമായി യുപിഎസ്ടി ഉദ്യോഗാര്‍ത്ഥികളും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ അധ്യാപക റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിഷേധം ശക്തമാകുന്നു. അനിശ്ചിതകാല സമരവുമായി യുഎപിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സും രംഗത്ത് എത്തി. 25 ദിവസമായി തുടരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിക്കില്ലെന്ന് നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് യുപിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സും സമരവുമായി രംഗത്തെത്തിയത്. അധ്യാപക ഒഴിവുകള്‍ ഉണ്ടായിട്ടും നിയമന നടപടികള്‍ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ ഉള്‍പ്പെടെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ സ്വന്തം […]
Read more

ശബരിമലയിലെ മില്‍മയുടെ വ്യാജ നെയ്യ് വില്‍പന: അന്വേഷണ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: ശബരിമലയിലെ മില്‍മയുടെ വ്യാജ നെയ്യ് വില്‍പനയില്‍ അന്വേഷണ ഉത്തരവ് പുറത്തിറങ്ങി. ദേവസ്വം സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. ശബരിമലയിലേക്ക് മില്‍മ നല്‍കിയ നെയ്യ് നിലവാരം ഇല്ലാത്തതാണോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കാന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. വ്യാജ നെയ്യ് വില്‍പനയില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കാൻ തീരുമാനിച്ചിരുന്നു. മില്‍മ ജീവനക്കാരെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നെയ്യ് പരിശോധനയില്ലാതെ കടത്തിവിട്ടെന്നും വിമര്‍ശനമുയർന്നിരുന്നു. അന്വേഷണത്തിനായി ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കുമെന്ന് ക്ഷീരവകുപ്പ് മന്ത്രി […]
Read more

സാബു M ജേക്കബ് എന്‍ഡിഎയിലേക്ക് പോയത് വ്യക്തിപരമായ നേട്ടങ്ങള്‍ക്ക്, BJPയില്‍ നിന്ന് പണം വാങ്ങി:അഖില്‍ മാരാർ

കൊച്ചി: സാബു എം ജേക്കബിനെതിരെ വിമർശനവുമായി അഖില്‍ മാരാര്‍. ട്വന്റി 20യ്ക്ക് വേണ്ടി സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ നിയോഗിച്ച ഡല്‍ഹി സ്വദേശി റാം തന്നെ പത്തുതവണ ബന്ധപ്പെട്ടുവെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. കൊട്ടാരക്കരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ ആലോചിച്ചപ്പോള്‍ വീണ്ടും ബന്ധപ്പെട്ടെന്നും കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും അഖില്‍ മാരാര്‍ പറയുന്നു. തൃക്കാക്കര തന്നില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നും തെരഞ്ഞെടുപ്പിന് ശേഷം ട്വന്റി 20യ്ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ താല്‍പ്പര്യമില്ലാതായെന്നും അഖില്‍ മാരാര്‍ പറഞ്ഞു. ബിജെപിയില്‍ നിന്ന് സാബു ജേക്കബ് 40 […]
Read more

കുംഭമേള വൈറൽ താരക്കേസ്; എസ്‌സി കമ്മീഷന്റെ അധികാരത്തിൽ ഹൈക്കോടതിയുടെ ചോദ്യങ്ങൾ

കൊച്ചി: കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്ലെയെ മധ്യപ്രദേശ് പൊലീസിന് കൈമാറണമെന്ന ദേശീയ പട്ടികജാതി കമ്മീഷന്റെ ഉത്തരവിനെ വിമര്‍ശിച്ച് ഹൈക്കോടതി. മൊണാലിസയെ മധ്യപ്രദേശ് പൊലീസിന് കൈമാറണം എന്ന് ഉത്തരവിറക്കാന്‍ പട്ടികജാതി കമ്മീഷന് എന്താണ് അധികാരമെന്ന് ഹൈക്കോടതി ചോദിച്ചു. കമ്മീഷന്റെ ഉത്തരവ് മൊണാലിസയുടെ ജീവിക്കാനുളള അവകാശത്തെ പ്രഥമദൃഷ്ട്യാ ബാധിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവിറക്കാന്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ കോടതിയോ ട്രൈബ്യൂണലോ അല്ലെന്നും കോടതി പറഞ്ഞു. ‘ദേശീയ പട്ടികജാതി കമ്മീഷന്റെ അധികാര പരിധിയില്‍ സംശയമുണ്ട്. ഉത്തരവിറക്കാന്‍ ദേശീയ കമ്മീഷന് പ്രഥമദൃഷ്ട്യാ […]
Read more

ഓഗസ്റ്റ് 14 ന് രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ ‘വിശ്വനാഥ് ആൻഡ് സൺസ്’, വിശാൽ നായകനായ ‘മകുടം’ എന്നിവ കേരളത്തിലെത്തിക്കുന്നു

തമിഴ് നടൻ വിശാൽ സംവിധാനം ചെയ്ത നായകനായി അഭിനയിച്ച “മകുടം” ആഗോള റിലീസ് ഓഗസ്റ്റ് 14 ന്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. അതേ ദിവസം തന്നെ തീയേറ്ററുകളിൽ എത്തുന്ന സൂര്യ ചിത്രം “വിശ്വനാഥ് ആൻഡ് സൺസ്” കേരളത്തിൽ എത്തിക്കുന്നതും ന്യൂ സൂര്യ ഫിലിംസ് തന്നെയാണ്. വിശാൽ തന്നെ രചിച്ചു സംവിധാനം ചെയ്ത “മകുടം” ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് ആണ് നിർമ്മിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 99-മത്തെ സിനിമയാണിത്. […]
Read more

Recent News