മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) സ്ഥാപകൻ വിനോദ് ഭാസ്‌കരന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്ലാസും അവാർഡ് ദാനവും ജൂലൈ 17 വെള്ളിയാഴ്ച വൈകീട്ട് 7 മുതൽ ഉം അൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിനോദ് ഭാസ്‌ക്കരൻ മെമ്മോറിയൽ അവാർഡ് ഡോ: അമർജിത്ത് കൗർ സന്ധുവിന് കൈമാറും. ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ ആരോഗ്യരംഗത്തെയും സാമൂഹിക മേഖലയിലേയും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. ബിഡികെ അംഗങ്ങൾ, സാമൂഹിക സംഘടന പ്രതിനിധികൾ, ബ്ലഡ് ഡൊണേഷൻ രംഗത്ത് തല്പരരായവർ എന്നിവരെയെല്ലാം ഉം അൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ 9 മത്തെ നിലയിലുള്ള ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിഡികെ ബഹ്റൈൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കി.
ബിഡികെ മെഡിക്കൽ ക്ലാസും അവാർഡ് ദാനവും വെള്ളിയാഴ്ച
